മുളേളരിയയില്‍ ട്രാന്‍സ് ഫോര്‍മറിന് തീപിടിച്ചു

തീപിടിത്തത്തെ തുടര്‍ന്ന് ചെര്‍ക്കള, മുള്ളേരിയ, ബദിയടുക്ക, എരിഞ്ഞിപ്പുഴ, കുറ്റിക്കോല്‍ എന്നീ സ്ഥലങ്ങളിലെ വൈദ്യുതി മുടങ്ങി.

മുള്ളേരിയ: 110 കെ.വി സബ് സ്റ്റേഷന്‍ യാഡിലെ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ് ഫോമറിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. യാഡിലുണ്ടായിരുന്ന ജീവനക്കാര്‍ തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേന തീ അണക്കുകയായിരുന്നു.

തീപിടിത്തത്തെ തുടര്‍ന്ന് ചെര്‍ക്കള, മുള്ളേരിയ, ബദിയടുക്ക, എരിഞ്ഞിപ്പുഴ, കുറ്റിക്കോല്‍ എന്നീ സ്ഥലങ്ങളിലെ വൈദ്യുതി മുടങ്ങി.

Related Articles
Next Story
Share it