ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ മുളിയാര്‍ സ്വദേശിക്ക് 19 ലക്ഷത്തിലേറെ രൂപ നഷ്ടമായി

മുളിയാറിലെ കെ.ടി ഷിനോജ് കുമാറിനാണ് പണം നഷ്ടമായത്.

മുള്ളേരിയ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ മുളിയാര്‍ സ്വദേശിക്ക് 19 ലക്ഷത്തിലേറെ രൂപ നഷ്ടമായതായി പരാതി. മുളിയാറിലെ കെ.ടി ഷിനോജ് കുമാറിനാണ് പണം നഷ്ടമായത്. ഷിനോജിന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ലാഭവിഹിതം പ്രതീക്ഷിച്ച് ഷിനോജ് കുമാര്‍ പ്ലസ് 500 ഗ്ലോബല്‍ സി.എസ് കമ്പനിയില്‍ മെയ് 25 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ വിവിധ അക്കൗണ്ടുകളിലായാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ പിന്നീട് പണമോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചുവെന്ന് ഷിനോജിന്റെ പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it