വയോധികനെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുളിയാര്‍ സ്മൃതിലയത്തിലെ എം. ചോയിയാണ് മരിച്ചത്

മുള്ളേരിയ: വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ സ്മൃതിലയത്തിലെ എം. ചോയി(73)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെ കിടപ്പു മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ കിണറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആദൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ഭാര്യ: പുഷ്പവല്ലി. മക്കള്‍:ബിന്ദു, വീണ. മരുമക്കള്‍: ജയന്‍, ഗംഗാധരന്‍. സഹോദരങ്ങള്‍: അപ്പു, ചിരുതക്കുഞ്ഞി.

Related Articles
Next Story
Share it