യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു; സഹോദരനെതിരെ വധശ്രമത്തിന് കേസ്
അഡൂര്‍ ബാപ്പയ്യമൂലയിലെ ചന്ദ്രശേഖര(30)നാണ് വെട്ടേറ്റത്

ആദൂര്‍: കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. അഡൂര്‍ ബാപ്പയ്യമൂലയിലെ ചന്ദ്രശേഖര(30)നാണ് വെട്ടേറ്റത്. ചന്ദ്രശേഖരന്റെ പരാതിയില്‍ സഹോദരന്‍ യോഗീശനെതിരെ ആദൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ചന്ദ്രശേഖരന്‍ കുടുംബസ്വത്തില്‍ ഷെഡ് കെട്ടി താമസിച്ചുവരികയാണ്. ഇതിലുള്ള വിരോധം കാരണം യോഗീശന്‍ ചന്ദ്രശേഖരനെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖരന്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്.
Next Story