പൊതുസ്ഥലത്ത് പണം വെച്ച് ചീട്ടുകളി; നാലുപേര്‍ അറസ്റ്റില്‍
ഇവരില്‍ നിന്ന് 2,430 രൂപയും പിടികൂടി

ആദൂര്‍: പൊതുസ്ഥലത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ എടപ്പറമ്പ് ഈറന്‍മൂലയിലെ ജനാര്‍ദന(40), അഡൂര്‍ നടുവയല്‍ സ്വദേശികളായ സഞ്ജീവ മല്‍പ്പേഷ്(30), സാംബയ്യ(33), ശിവാനന്ദ(37) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ ആദൂര്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുണ്ടാര്‍ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പൊതുസ്ഥലത്ത് ചീട്ടുകളിക്കുകയായിരുന്ന നാലുപേരെയും പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 2,430 രൂപയും പിടികൂടി.
Next Story