പനി ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

ബെള്ളൂര്‍ കനകത്തോടിയിലെ രമനാഥ ആള്‍വയാണ് മരിച്ചത്

ബെള്ളൂര്‍: പനി ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ബെള്ളൂര്‍ കനകത്തോടിയിലെ രമനാഥ ആള്‍വ(65)യാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഭാര്യ: ലക്ഷ്മി. മക്കള്‍: ശരണ്‍ ആള്‍വ, ചിന്മയി. സഹോദരങ്ങള്‍: സച്ചിദാനന്ദ ആള്‍വ, ജീവന്‍രാജ്, രവീന്ദ്ര, അശോക് ആള്‍വ, സാവിത്രി ഷെട്ടി, ഗീതാലക്ഷ്മി ഭണ്ഡാരി.

Related Articles
Next Story
Share it