തോട്ടത്തിലെ മോട്ടോര്‍ ഷെഡ്ഡില്‍ സൂക്ഷിച്ച വൈദ്യുതി മോട്ടോര്‍ മോഷണം പോയി

അടൂര്‍ നെച്ചിപ്പടുപ്പ് പിന്‍മല ഗുണ്ടിയിലെ ജനാര്‍ദനയുടെ തോട്ടത്തിലെ ഷെഡ്ഡില്‍ സൂക്ഷിച്ച ഒന്നര എച്ച്.പിയുടെ വൈദ്യുതി മോട്ടോര്‍ ആണ് മോഷണം പോയത്

ആദൂര്‍: തോട്ടത്തിലെ മോട്ടോര്‍ ഷെഡ്ഡില്‍ സൂക്ഷിച്ച വൈദ്യുതി മോട്ടോര്‍ മോഷണം പോയി. അടൂര്‍ നെച്ചിപ്പടുപ്പ് പിന്‍മല ഗുണ്ടിയിലെ ജനാര്‍ദന(38)യുടെ തോട്ടത്തിലെ ഷെഡ്ഡില്‍ സൂക്ഷിച്ച ഒന്നര എച്ച്.പിയുടെ വൈദ്യുതി മോട്ടോര്‍ ആണ് മോഷണം പോയത്. ഇതിന് 5000 രൂപ വിലവരും. ആഗസ്ത് രണ്ടിന് രാവിലെ 10 മണിക്കും, അഞ്ചിന് വൈകിട്ട് 5 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്.

ഇതുസംബന്ധിച്ച് ജനാര്‍ദനയുടെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെച്ചിപ്പടുപ്പിലെ രഞ്ജിത്തിനെ സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it