വയോധിക കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍
കാറടുക്ക ശാന്തിനഗറിലെ പരേതനായ രാഘവന്റെ ഭാര്യ ജാനകിയാണ് മരിച്ചത്.

മുള്ളേരിയ: വയോധികയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറടുക്ക ശാന്തിനഗറിലെ പരേതനായ രാഘവന്റെ ഭാര്യ ജാനകി(70)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ ജാനകി കിടന്നുറങ്ങിയതായിരുന്നു.
തിങ്കളാഴ്ച ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബിന്ദു എകമകളാണ്. മരുമകന്‍: സുകുമാരന്‍ കൊടവഞ്ചി. സഹോദരങ്ങള്‍: നാരായണന്‍, സരോജിനി, പരേതരായ കൊട്ടന്‍, വെള്ളച്ചി.
Next Story