മോട്ടോര്‍ സൈക്കിളിടിച്ച് വയോധികന് പരിക്ക്
ഗോളിയടുക്ക ചെന്നക്കോടിലെ കുഞ്ഞിക്കണ്ണനാണ് പരിക്കേറ്റത്

ആദൂര്‍: മോട്ടോര്‍ സൈക്കിളിടിച്ച് വയോധികന് പരിക്കേറ്റു. ഗോളിയടുക്ക ചെന്നക്കോടിലെ കുഞ്ഞിക്കണ്ണ(75)നാണ് പരിക്കേറ്റത്. മുള്ളേരിയ പൈക്ക റോഡിലൂടെ നടന്നു പോവുകയായിരുന്ന കുഞ്ഞിക്കണ്ണനെ എതിരെ വരികയായിരുന്ന മോട്ടോര്‍ സൈക്കിള്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കുഞ്ഞിക്കണ്ണന് സാരമായി പരിക്കേറ്റു.
കുഞ്ഞിക്കണ്ണന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിക്കണ്ണന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

