ജോലിക്ക് പോകുന്നതിനിടെ യുവതിയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; ഭര്‍ത്താവിനെതിരെ കേസ്

അഡൂര്‍ കുണ്ടാറിലെ ശ്രുതിക്കാണ് മര്‍ദ്ദനമേറ്റത്.

ആദൂര്‍: ജോലിക്ക് പോകുന്നതിനിടെ യുവതിയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. അഡൂര്‍ കുണ്ടാറിലെ ശ്രുതിക്കാണ് മര്‍ദ്ദനമേറ്റത്. ശ്രുതിയുടെ പരാതിയില്‍ ഭര്‍ത്താവ് പാടി അതൃക്കുഴിയിലെ അനന്ത രാജിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. 2013 ഫെബ്രുവരി എട്ടിനാണ് അനന്തരാജും ശ്രുതിയും വിവാഹിതരായത്.

2016ല്‍ ആണ്‍കുട്ടി ജനിച്ച ശേഷം അനന്തരാജ് മദ്യലഹരിയില്‍ സംശയം പ്രകടിപ്പിക്കുകയും ശ്രുതിയെ ഇതിന്റെ പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. പീഡനം സഹിക്കാനാകാതെ ശ്രുതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. കഴിഞ്ഞ ദിവസം അവിടെ നിന്ന് ജോലിക്ക് പോകുന്നതിനിടെ അനന്തരാജ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് ശ്രുതിയുടെ പരാതിയില്‍ പറയുന്നത്.

Related Articles
Next Story
Share it