മുള്ളേരിയ ബസ് ഷെല്‍ട്ടറിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട 3 കൗമാരക്കാര്‍ അറസ്റ്റില്‍

ബെള്ളൂര്‍ ബസ്തി ഗുഡ്ഡയിലെ രജീഷ്, മുള്ളേരിയയിലെ ഭരത്, അബ്ദുല്ല എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

ആദൂര്‍: മുള്ളേരിയ ബസ് ഷെല്‍ട്ടറിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മൂന്ന് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെള്ളൂര്‍ ബസ്തി ഗുഡ്ഡയിലെ രജീഷ്(19), മുള്ളേരിയയിലെ ഭരത്(19), അബ്ദുല്ല (18)എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് മുള്ളേരിയ ബസ് ഷെല്‍ട്ടറിന് സമീപം മൂന്നുപേരെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ഇവരില്‍ നിന്നും ലഭിച്ചത്. തുടര്‍ന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Related Articles
Next Story
Share it