വീട്ടില്‍ നിന്നിറങ്ങിയ പത്തൊമ്പതുകാരിയെ കാണാനില്ലെന്ന് പരാതി
ആദൂര്‍ മഞ്ഞംപാറയിലെ സെയ്യിദ് ആയിഷത്ത് ഷഹീലയെയാണ് കാണാതായത്

ആദൂര്‍: വീട്ടില്‍ നിന്നിറങ്ങിയ പത്തൊമ്പതുകാരിയെ കാണാനില്ലെന്ന് പരാതി. ആദൂര്‍ മഞ്ഞംപാറയിലെ സെയ്യിദ് ആയിഷത്ത് ഷഹീല(19)യെയാണ് കാണാതായത്. വെള്ളിയാഴ്ച (ജൂലൈ- 25) ഉച്ചക്ക് ഒരു മണിയോടെ ഷഹീല വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ബന്ധുക്കളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പിതാവ് മുഹമ്മദ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story