മുളിയാര്‍: ജനങ്ങളെ ഭിന്നിപ്പിച്ചും ഭയപ്പെടുത്തിയും ഭരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കും സ്വര്‍ണ്ണ, മയക്കുമരുന്ന് കള്ളക്കടത്തുള്‍പ്പെടെ ഭരണത്തിന്റെ എല്ലാ മേഖലകളെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും ഇടത്താവളമാക്കിയ സംസ്ഥാന ഭരണത്തിനും എതിരായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല പറഞ്ഞു. ജനാധിപത്യത്തിന്റെ ശക്തിയായ എതിര് ശബ്ദങ്ങളെ പകപോക്കല്‍ രാഷ്ട്രീയത്തിലൂടെ ഇരു ഭരണകൂടവും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഫാസിസവും കമ്മ്യൂണിസവും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് മരണവെപ്രാളമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാതെ വീര്‍പ്പ് മുട്ടിച്ച് വികസനമുരടിപ്പ് സൃഷ്ടിച്ച സര്‍ക്കാറാണ് കേരളംഭരിക്കുന്നതെന്നും ടി.ഇ. പറഞ്ഞു.
മുളിയാര്‍ പഞ്ചായത്ത് യു.ഡി.എഫ്. കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്മാന് ബി.എം. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി.സി. കുമാരന് സ്വാഗതം പറഞ്ഞു. നേതാക്കളായ എം.എസ്. മുഹമ്മദ് കുഞ്ഞി, എം.സി. പ്രഭാകരന്, എം. കുഞ്ഞമ്പു നമ്പ്യാര്‍ എ.ബി.ശാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, ഖാദര്‍ ചെങ്കള, അശോകന് മാസ്റ്റര്‍, എസ്.എം. മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, എം.എസ്. ഷുക്കൂര്‍, ഇ.മണി കണ്ഠന്, ഗോപി കാലിപ്പള്ളം, പി.ബി. ഷെഫീഖ്, വാസുദേവന്‍, ബി.എം. അഷ്റഫ്, ഷെരീഫ് കൊടവഞ്ചി, ബാതിഷ പൊവ്വല്‍, മന്‍സൂര്‍ മല്ലത്ത്, മണികണ്ഠന് ഓമ്പയില്‍, ഖാദര്‍ ആലൂര് പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍: ബി.സി. കുമാരന് (ചെയര്‍.), ബി.എം. അബൂക്കര്‍ (കണ്.), എം.എസ്. ഷുക്കൂര്‍ (ട്രഷ.).