വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകള്‍ തീര്‍ത്ത മുഹമ്മദ് ബഷീര്‍ കൃഷിയിടത്തില്‍ നൂറുമേനി കൊയ്യുന്നു

തളങ്കര: കോര്‍ട്ടുകളില്‍ മിന്നും സ്മാഷുകള്‍ തീര്‍ത്ത പഴയകാല വോളിബോള്‍ താരത്തിന്റെ കൃഷിയിടത്തില്‍ 140 ഓളം പഴ വര്‍ഗങ്ങളും പൂച്ചെടികളും അടക്കം എണ്ണമറ്റ തൈകള്‍ വിളയുകയാണിപ്പോള്‍. തളങ്കര ബാങ്കോട് സീനത്ത് നഗറിലെ കെ.എ. മുഹമ്മദ് ബഷീര്‍ എന്ന വോളിബോള്‍ ബഷീറിന്റെ വീടിനോട് ചേര്‍ന്നുള്ള ഒരേക്കറിലേറെ വരുന്ന പറമ്പിലാണ് നിരവധി വര്‍ണങ്ങളിലുള്ള പൂക്കളും പഴവര്‍ഗങ്ങളും നിറഞ്ഞു നില്‍ക്കുന്നത്. റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍, ലിച്ചി, 12 ഇനം ചാമ്പക്കകള്‍, 14 ഇനം ചക്കകള്‍, ചെമ്പഴക്ക്, റെഡ് പാലറൈറ്റ്, മള്‍ബറി, സ്റ്റാര്‍ ഫ്രൂട്ട്, വിവിധഇനം […]

തളങ്കര: കോര്‍ട്ടുകളില്‍ മിന്നും സ്മാഷുകള്‍ തീര്‍ത്ത പഴയകാല വോളിബോള്‍ താരത്തിന്റെ കൃഷിയിടത്തില്‍ 140 ഓളം പഴ വര്‍ഗങ്ങളും പൂച്ചെടികളും അടക്കം എണ്ണമറ്റ തൈകള്‍ വിളയുകയാണിപ്പോള്‍. തളങ്കര ബാങ്കോട് സീനത്ത് നഗറിലെ കെ.എ. മുഹമ്മദ് ബഷീര്‍ എന്ന വോളിബോള്‍ ബഷീറിന്റെ വീടിനോട് ചേര്‍ന്നുള്ള ഒരേക്കറിലേറെ വരുന്ന പറമ്പിലാണ് നിരവധി വര്‍ണങ്ങളിലുള്ള പൂക്കളും പഴവര്‍ഗങ്ങളും നിറഞ്ഞു നില്‍ക്കുന്നത്. റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍, ലിച്ചി, 12 ഇനം ചാമ്പക്കകള്‍, 14 ഇനം ചക്കകള്‍, ചെമ്പഴക്ക്, റെഡ് പാലറൈറ്റ്, മള്‍ബറി, സ്റ്റാര്‍ ഫ്രൂട്ട്, വിവിധഇനം പേരക്കകള്‍, കുടംപുളി, മധുരപ്പുളി, ബൊഗിരി (പലതരം), ലമണ്‍വൈന്‍, ചെറുനാരങ്ങ (പലതരം), സീതാഫല്‍, മിറാക്കിള്‍ ഫ്രൂട്ട്, മാങ്ങ (പലതരം), ചക്ക (പത്തിലധികം), കാപ്പി, കൊക്കൊ, സുറിനാംചെറി, മാതള നാരങ്ങ (മൂന്ന്തരം), വാഴ (പലതരം), അത്തി, ഇരിമ്പിപ്പുളി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി, ജമുന്‍നെടുങ്കണി, വെള്ള-ചുവപ്പ് മള്‍ബറി, പൂച്ചപ്പഴം, ലോട്ട്‌കോണ്‍, മുസംബി, ഓറഞ്ച് (പലതരം), മില്‍ക്ക് ഫ്രൂട്ട് അങ്ങനെ കാസര്‍കോടന്‍ മണ്ണില്‍ വിളയുന്നതും അപൂര്‍വ്വവുമായ നിരവധി പഴവര്‍ഗങ്ങളും പൂക്കളുമാണ് വോളിബോള്‍ ബഷീറിന്റെ തോട്ടത്തില്‍ താരങ്ങളായി വിലസുന്നത്.
ചെക്കി, അഡീനിയം തുടങ്ങിയ പൂക്കള്‍ ബഷീറിന്റെ വീട്ടുപറമ്പിന് വര്‍ണങ്ങളുടെ അലങ്കാരം തീര്‍ക്കുന്നു. ദീര്‍ഘ കാലം ഖത്തറിലായിരുന്ന കാലത്തും കൃഷിയോട് വലിയ താല്‍പ്പര്യമായിരുന്നുവെങ്കിലും ഗള്‍ഫ് ജീവിതം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് നാട്ടില്‍ സജീവമായപ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞത്. 2010ല്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതോടെ സ്‌കൂളിന് ഹരിത ഭംഗി നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടെ കൃഷിയോടുള്ള താല്‍പ്പര്യം പിന്നെയും വര്‍ധിച്ചു.


മുസ്ലിം ഹൈസ്‌കൂളിന്റെ വരണ്ട മണ്ണില്‍ കൃഷിയുടെ നല്ല പാഠങ്ങള്‍ കൊയ്ത മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം ലഭ്യമാക്കാനും കഴിഞ്ഞിരുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരുപോലെ തളങ്കര സ്‌കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞ കാലഘട്ടമായിരുന്നു അത്.
തളങ്കര മുസ്ലിം ഹൈസ്‌കൂളിന്റെയും നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെയും വോളിബോള്‍ കോര്‍ട്ടുകളില്‍ കളിച്ചുവളര്‍ന്ന മുഹമ്മദ് ബഷീര്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ വോളിബോള്‍ ടീമിന് വേണ്ടി ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 1974-75ല്‍ കേരള സ്‌കൂള്‍ വോളിബോള്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം മികച്ച സ്മാഷറും ബ്ലോക്കറുമായിരുന്നു. ബഷീറിനോടൊപ്പം കളിച്ച ചാക്കോ അടക്കമുള്ളവര്‍ പിന്നീട് ഇന്ത്യന്‍ ടീമിന്റെ പരിശീലകരായി തിളങ്ങിയിട്ടുണ്ട്.

Related Articles
Next Story
Share it