ആലംപാടി: കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും മുബാറക് ബ്രൈഡല്‍ കളക്ഷന്‍സ് ഉടമയുമായ ആലംപാടിയിലെ മുബാറക് അബ്ബാസ് ഹാജി(77) അന്തരിച്ചു. അരനൂറ്റാണ്ടിലധികമായി കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപം എം.ജി. റോഡില്‍ വസ്ത്ര വ്യാപാരം നടത്തിവരികയായിരുന്ന അബ്ബാസ് ഹാജി കാസര്‍കോട്ടെ ഏറ്റവും പഴക്കം ചെന്ന വ്യാപാരികളില്‍ ഒരാളാണ്. മേനങ്കോട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ബുഖാരി, അബ്ദുല്‍ ഷഫീല്‍, സുഹ്റ, റാബിയ, ഹാജറ, ഖൈറുന്നിസ. മരുമക്കള്‍: പരേതനായ ബി.കെ. അബ്ദുല്ല ഹാജി, എന്‍.എ. മൊയ്തീന് കുഞ്ഞി ഹാജി കല്‍പ്പക, കുദ്രോളി അബ്ദുല്‍ റഹ്മാന് ഹാജി, യഹ്കൂബ്, ഫാത്തിമത്ത് റസിയ, നസ്രിയ. സഹോദരങ്ങള്‍: മുഹമ്മദ് മുബാറക് ഹാജി, അബ്ദുല്‍ റഹ്മാന് ഹാജി, സൈനബ, നബീസ. മയ്യത്ത് ആലംപാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.