ഹാട്രിക്ക് ഹിറ്റടിക്കാന്‍ ആസിഫ് അലി എത്തുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റര്‍ടെയിനര്‍ ആഭ്യന്തര കുറ്റവാളിയുടെ ട്രെയിലര്‍ റിലീസായി. കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാന്‍ ആസിഫ് അലിയും സംഘവും ആഭ്യന്തര കുറ്റവാളിയിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്. നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിക്കുന്നു. ഇന്ത്യയില്‍ ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാര്‍സ് ഫിലിംസും തിയേറ്റര്‍ വിതരണം നിര്‍വഹിക്കും. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേംനാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.