ജനുവരി 1 മുതല്‍ മുതല്‍ ഈ സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ്ആപ്പ് ഉണ്ടാവില്ല
പഴയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വാട്‌സ്ആപ്പ് രംഗത്ത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും പഴയ വേര്‍ഷനുകളില്‍ നിന്നും വാട്‌സ്ആപ്പിനെ പിന്‍വലിക്കാനാണ് തീരുമാനം. 2025 ജനുവരി ഒന്നുമുതല്‍ തീരുമാനം നിലവില്‍ വരും. ഇതിന് ശേഷം ഉപയോക്താക്കള്‍ക്ക് ഈ ഫോണുകളില്‍ വാട്‌സാ്ആപ്പ് ലഭ്യമാവില്ല. വാട്‌സ്ആപ്പ് തുടര്‍ന്നും ഉപയോഗിക്കാന്‍ പുതിയ ഫോണുകളിലേക്കും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കും മാറണം. ഐഫോണ്‍ ഉപയോക്താക്കളില്‍ പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2025 മെയ് വരെ സമയമുണ്ട്.
പത്ത് വര്‍ഷത്തിലധികം പഴക്കമുളള ഫോണുകളിലെ സുരക്ഷാ പ്രശ്‌നവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമായ പ്രവര്‍ത്തനങ്ങളുടെ അഭാവവും കണക്കിലെടുത്താണ് നടപടി. പുതിയ തീരുമാന പ്രകാരം ഇരുപത് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ മോഡലുകളില്‍ നിന്ന് വാട്‌സ്പ്പ് ജനുവരി ഒന്ന് മുതല്‍ അപ്രത്യക്ഷമാവും.
വാട്‌സ് ലഭ്യമാവാത്ത മോഡലുകള്‍
- LG: Optimus G, Nexus 4, G2 Mini, L90
- Samsung: Galaxy S3, Galaxy Note 2, Galaxy Ace 3, Galaxy S4 Mini
- HTC: One X, One X+, Desire 500, Desire 601
- Sony: Xperia Z, Xperia SP, Xperia T, Xperia V
- Motorola: First-generation Moto G, Razr HD, Moto E 2014