4 പുതിയ വീഡിയോ & വോയ്‌സ് കോള്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഡെസ്‌ക് ടോപ്പിലും മൊബൈലിലും നാല് പുതിയ കോളിംഗ് ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. നിങ്ങളുടെ പ്രീയപ്പെട്ടവരോട് സംസാരിക്കാനും ഒപ്പം ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പുതിയ സൗകര്യങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. വാട്‌സ്ആപ്പ് മുഖേനയുള്ള കോളുകളുടെ സ്വീകാര്യത പതിന്‍മടങ്ങ് വര്‍ധിച്ചുവെന്നും നിലവില്‍ ഒരു ദിവസം മാത്രം 2 ബില്ല്യണ്‍ കോളുകളാണ് വാട്‌സ്ആപ്പിലൂടെ മാത്രം നടക്കുന്നതെന്നുമാണ് കമ്പനിയുടെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് പുതിയ നാല് ഫീച്ചറുകളുമായി രംഗത്ത് വരുന്നത്.

വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കല്‍: നിങ്ങള്‍ ഒരു ഗ്രൂപ്പ് ചാറ്റില്‍ നിന്ന് ഒരു കോള്‍ ആരംഭിക്കുമ്പോള്‍, നിങ്ങള്‍ക്ക് താത്പര്യമുള്ളവരെ തിരഞ്ഞെടുക്കാം, ബാക്കിയുള്ളവര്‍ക്ക് തടസ്സമാകാതെ നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ കൃത്യമായി വിളിക്കാം. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിളിക്കുമ്പോള്‍, ആ കോളിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആളുകളെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. സര്‍പ്രൈസ് പാര്‍ട്ടികളോ സമ്മാനങ്ങളോ ആസൂത്രണം ചെയ്യുമ്പോള്‍ വളരെ പ്രയോജനപ്രദമാകും ഈ ഫീച്ചര്‍.
വീഡിയോ കോളുകളില്‍ പുതിയ ഇഫക്റ്റുകള്‍: നായ്ക്കുട്ടികളുടെ ചെവി ചേര്‍ക്കുന്നത് മുതല്‍ നിങ്ങളെ വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുന്നത് വരെ അല്ലെങ്കില്‍ കരോക്കെയ്ക്കായി നിങ്ങള്‍ക്ക് ഒരു മൈക്രോഫോണ്‍ കൈമാറുന്നത് വരെ നിങ്ങളുടെ വീഡിയോ കോളുകളെ കൂടുതല്‍ രസകരമാക്കുന്ന പത്ത് ഇഫക്റ്റുകള്‍
ഡെസ്‌ക് ടോപ്പില്‍ മെച്ചപ്പെട്ട കോളിംഗ് സൗകര്യങ്ങള്‍: ഡെസ്‌ക് ടോപ്പിലൂടെ ഇനി വാട്‌സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ കോള്‍ ലിങ്ക് ക്രിയേറ്റ് ചെയ്യാം. അല്ലെങ്കില്‍ വിളിക്കേണ്ട നമ്പര്‍ സേവ് ചെയ്തില്ലെങ്കിലും നേരിട്ട് ഡയല്‍ ചെയ്യാവുന്നതാണ്.
വീഡിയോ കോളിന് ഉയര്‍ന്ന ക്വാളിറ്റി: മൊബൈലില്‍ നിന്നും ഡെസ്‌ക് ടോപ്പില്‍ നിന്നും ചെയ്യുന്ന വാട്‌സ്ആപ്പ് വീഡിയോ കോളുകള്‍ക്ക് ഉയര്‍ന്ന റെസല്യൂഷന്‍ ലഭിക്കും. ഒപ്പം 1;1 എന്ന അനുപാതത്തില്‍ വ്യക്തമായ വീഡിയോ ലഭ്യമാകും

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it