Begin typing your search above and press return to search.
ഇനി ഐഫോണിലും വാട്‌സ്ആപ്പ് ക്ലിയര്‍ ബാഡ്ജ്; അണ്‍റീഡ് സന്ദേശങ്ങള്‍ കണ്ട് ഉത്കണ്ഠരാവേണ്ട

വാട്‌സ്ആപ്പില്‍ തുറന്ന് വായിക്കാത്ത സന്ദേശങ്ങളുടെ എണ്ണം ഹോം സ്‌ക്രീനില്‍ ആപ്പിന് മുകളില്‍ കാണിക്കുന്നത് ഇനി ഐഫോണുകളില്‍ നിന്നും അപ്രത്യക്ഷമാകും. നേരത്തെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ നടപ്പാക്കിയിരുന്നു. ഗ്രൂപ്പുകളിലും മറ്റുമായി വരുന്ന നിരവധി സന്ദേശങ്ങളുടെ എണ്ണം ഹോം സ്‌ക്രീനില്‍ വാട്‌സ്ആപ്പില്‍ കാണിക്കുന്നത് ഉപയോക്താവിന് ഉത്കണ്ഠ ഉണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഐ.ഒ.എസ്സിലും ക്ലിയര്‍ ബാഡ്ജ് ഫീച്ചര്‍ നടപ്പാക്കുന്നത്. ഓരോ തവണ ആപ്പ് തുറന്നുനോക്കുമ്പോഴും ഇത് ഹോം സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമാവും. ചില ഫോണുകളില്‍ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങി. ബാക്കിയുള്ള ഐഫോണ്‍ മോഡലുകളില്‍ ഉടന്‍ ലഭ്യമായിത്തുടങ്ങും.
Next Story