യു.എസില്‍ നാളെ മുതല്‍ ടിക് ടോക് അപ്രത്യക്ഷമാവും.; പിന്തുണയുമായി യു.എസ് സുപ്രീം കോടതിയും
ന്യൂയോര്‍ക്ക്: ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാനുള്ള ജോ ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്തുണയുമായി യു.എസ് സുപ്രീം കോടതിയും രംഗത്തെത്തി. ഞായറാഴ്ച മുതല്‍ (ജനുവരി 19) 170 ഉപയോക്താക്കളില്‍ നിന്ന് ടിക് ടോക് അപ്രത്യക്ഷമാവുമെന്ന് ടിക് ടോക് അധികൃതര്‍ അറിയിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിന് തലേന്നാണ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്. തീരുമാനത്തില്‍ ട്രംപ് എന്ത് നടപടി കൈക്കൊള്ളുന്നുവെന്നറിയാന്‍ എല്ലാവരും കാത്തിരിക്കുകയാണ്.
170 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക്, ടിക് ടോക്ക് ആവിഷ്‌കാരത്തിനും മികച്ച ഇടപെടലുകള്‍ക്കും വിപുലമായ വേദിയാണ് ടിക് ടോക് വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ ടിക് ടോകിന്റെ വിവര ശേഖരണവും വിദേശ എതിരാളിയില്‍ നിന്നുള്ള ആപ്പ് എന്ന നിലയിലും രാജ്യത്തിന് ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി.
കോടതി വിധിക്ക് പിന്നാലെ , സ്ഥാനമൊഴിയാന്‍ മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ആ ഘട്ടത്തില്‍ തീരുമാനം നടപ്പിലാക്കില്ലെന്ന് ജോ ബൈഡന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ച അധികാരമേല്‍ക്കുന്ന അടുത്ത ഭരണകൂടത്തിന് മാത്രമായിരിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ നിന്നും നീതിന്യായ സംവിധാനങ്ങളില്‍ നിന്നും നിന്നുമുള്ള പ്രസ്താവനകള്‍ യുഎസില്‍ ടിക്ടോക്ക് നിലനിര്‍ത്തുന്നതിനെതിരാണെന്നും സേവന ദാതാക്കള്‍ക്ക് ആവശ്യമായ വ്യക്തതയും ഉറപ്പും നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും ടിക് ടോക് വ്യക്തമാക്കി. സേവന ദാതാക്കളെ തൃപ്തിപ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം ഉടന്‍ തന്നെ ഒരു കൃത്യമായ പ്രസ്താവന നല്‍കിയില്ലെങ്കില്‍, ജനുവരി 19 ന് ടിക് ടോക്ക് അപ്രത്യക്ഷമാകുമെന്നും ടിക് ടോക് അധികൃതര്‍ സൂചിപ്പിച്ചു.