വ്യക്തിഗത വിവരങ്ങള്‍ ബ്രൗസറില്‍ സൂക്ഷിക്കരുത്; പൊലീസ് മുന്നറിയിപ്പ്

പാസ് വേർഡുകൾ അല്ലെങ്കില്‍ ക്രെഡന്‍ഷ്യലുകള്‍ ഇൻറർനെറ്റിൽ എവിടേയും സേവ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. പലപ്പോഴും ലോഗിന്‍ ചെയ്യുന്ന ഘട്ടങ്ങളില്‍ ക്രെഡന്‍ഷ്യലുകളും പാസ്വേഡുകളും സേവ് ചെയ്യാന്‍ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിന്‍ ചെയ്യുന്നത് എളുപ്പത്തിലാക്കുമല്ലോ എന്ന് കരുതി പലരും ബ്രൗസറില്‍ സേവ് ചെയ്യാറുണ്ട്. എന്നാല്‍ ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ലെന്നാണ് അറിയിപ്പ്. കാരണം ഫോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ലാപ്ടോപ്പ് പോലെ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മറ്റൊരാളുടെ കൈകളില്‍ അകപ്പെടുകയോ ആണെകില്‍, അവര്‍ക്ക് അക്കൗണ്ടില്‍ നിന്ന് ഇടപാടുകള്‍ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും.ബ്രൗസറുകളിലെ സെറ്റിങ്‌സില്‍ സേവ് പാസ്സ്വേര്‍ഡ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നതാണ് അഭികാമ്യമെന്നാണ് മുന്നറിയിപ്പ്

.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it