Begin typing your search above and press return to search.
പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം; സമയം ക്രമീകരിച്ച് ഇനി മെസ്സേജ് അയക്കാം
സമയം ക്രമീകരിച്ച് സന്ദേശങ്ങള്‍ അയക്കാനുള്ള പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഏത് സമയത്താണോ സന്ദേശങ്ങള്‍ അയക്കേണ്ടത്. ആ സമയവും തീയതിയും ക്രമീകരിച്ചാല്‍ ആ ദിവസം സന്ദേശം എത്തേണ്ടവരിലേക്ക് എത്തും. 29 ദിവസം മുമ്പ് വരെ സന്ദേശങ്ങള്‍ ക്രമീകരിച്ച് വെക്കാം. മാര്‍ക്കറ്റിംഗ് രംഗത്തുള്ളവര്‍ക്കും ഓഫീസ് ജോലിയുള്ളവര്‍ക്കും മീറ്റിംഗുകള്‍ അറിയിക്കാനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശംസകള്‍ അറിയിക്കാനും പുതിയ ഫീച്ചര്‍ ഉപകാരപ്പെടും. പ്രധാന സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കാനും ഇതിലൂടെ സാധിക്കും.
എങ്ങനെ ക്രമീകരിക്കാം
ഇന്‍സ്റ്റഗ്രാം ഡി.എം (ഡയറക്ട് മെസ്സേജ്) ടൈപ്പ് ചെയ്യുക
സെന്റ് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക.
ഷെഡ്യൂള്‍ മെസേജ് ഓപ്ഷന്‍ പ്രത്യക്ഷപ്പെടും
എപ്പോഴാണോ മെസ്സേജ് അയക്കേണ്ടത്. ആ തീയതിയും സമയവും തിരഞ്ഞെടുക്കുക.
Next Story