Begin typing your search above and press return to search.
ഇന്‍സ്റ്റഗ്രാം ഫീഡുകള്‍ ഇഷ്ടാനുസൃതമാക്കാം. സെറ്റിംഗ്‌സില്‍ മാറ്റം വരുത്തൂ

ഇന്‍സ്റ്റഗ്രാമില്‍ കണ്ടുമടുത്ത റീലുകളാണോ ഫീഡില്‍ വരുന്നത്? ഇഷ്ടമില്ലാത്ത മേഖലയില്‍ നിന്നുള്ള റീലുകളാണോ വരുന്നത്. എങ്കില്‍ സെറ്റിംഗ്‌സിലൂടെ ഇത് മാറ്റിയെടുക്കാം. ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്താന്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സെറ്റിംഗ്‌സില്‍ മാറ്റം വരുത്താം.
റീലുകള്‍ കസ്റ്റമൈസ് ചെയ്യാം
- ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ തിരഞ്ഞെടുക്കുക
- മെനുബാറില്‍ സെറ്റിംഗ്‌സ് ക്ലിക്ക് ചെയ്യുക
- പ്രൈവസി അല്ലെങ്കില്‍ അക്കൗണ്ട് തിരഞ്ഞെടുക്കുക
- ഇന്ററാക്ഷന്‍സ് സെറ്റിംഗ്‌സ് ക്ലിക്ക് ചെയ്യുക
- ഇനേബിള്‍ അല്ലെങ്കില്‍ ഡിസേബിള്‍ തിരഞ്ഞെടുക്കാം
താത്പര്യമില്ലാത്ത റീലുകളാണെങ്കില്‍
- റീലിനു വലതുവശത്തുള്ള മൂന്ന് കുത്തുകളുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
- നോട്ട് ഇന്ററസ്റ്റഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
- മികച്ച റീലുകള്‍ ഫീഡില്‍ വരാന്‍ സേര്‍ച്ച് ഹിസ്റ്ററി മാനേജ് ചെയ്യുക
ഇത്തരം സെറ്റിംഗ്‌സുകളില്‍ മാറ്റം വരുത്തിയാല്‍ ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ഫീഡ് മികച്ചതാക്കാം.
Next Story