യു.എസില്‍ ടിക് ടോകിന്റെ നിലനില്‍പ്പ് എന്താവും? ട്രംപിന്റെ നീക്കം കരുതലോടെ

വാഷിംഗ്ടണ്‍ ഡി.സി: പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോകിന് യു.എസില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ട്രംപ് 75 ദിവസത്തേക്ക് മരവിച്ചു. ബൈഡന്‍ സര്‍ക്കാര്‍ പടിയിറങ്ങുന്നതിന് മുമ്പ് ടിക് ടോക് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണെന്നായിരുന്നു വീശദീകരണം. എന്നാല്‍ ട്രംപ് ഭരണകൂടം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു ബൈഡന്‍ വ്യക്തമാക്കിയത്. എന്നാല്‍ അനിശ്ചിതത്വം നിലനില്‍ക്കെ പ്ലേ സ്റ്റോറില്‍ നിന്ന് ടിക് ടോക് പിന്‍വലിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ട്രംപ് | അധികാരത്തില്‍ വന്നയുടന്‍ നിരോധനം നീക്കി. സ്ഥാനാരോഹണ ചടങ്ങിന് ശേഷം ടിക് ടോകിന്റെ നിലനില്‍പ്പ് 75 ദിവസത്തേക്ക് കൂടി നീട്ടിയെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കാലാവധി നീട്ടിനല്‍കുമെന്ന് ട്രംപ് കഴിഞ്ഞ കുറേ ദിവസങ്ങളായി പറഞ്ഞിരുന്നു. ടിക് ടോക്കില്‍ എനിക്ക് എന്റേതായ മികച്ച ഇടമുണ്ടെന്ന് കരുതുന്നു എന്നാണ് ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞത്.

ടിക് ടോകില്‍ അക്കൗണ്ട് എടുത്ത ട്രംപ് ഒരു വര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത് 15 ദശലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ്. കൂടാതെ യുവ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനും ടിക് ടോകിലൂടെ സാധിച്ചുവെന്നാണ് ട്രംപ് കരുതുന്നത്. 75 ദിവസത്തിനുള്ളില്‍ എന്ത് തീരുമാനം ട്രംപ് കൈക്കൊള്ളുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഒരു സംയുക്ത സംരംഭം എന്ന നിലയില്‍ ടിക് ടോകില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന് 50 ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it