കഞ്ചാവുമായി പൂച്ച പിടിയില്‍! ജയിലിലേക്ക് കടക്കുന്നതിനിടെ പിടികൂടി

ലഹരിക്കടത്തും ഉപയോഗവും ലോകത്തിന്റെ പല കോണിലും കൂടി വരികയാണ്. ലഹരിക്കടത്തിന്റെ കണ്ണികളാകുന്നവരും ഏറെയാണ്. എന്നാല്‍ ഈ ലഹരിക്കടത്ത് ശൃംഖലയില്‍ മനുഷ്യന് പകരം പൂച്ച പങ്കാളിയായ റിപ്പോര്‍ട്ടാണ് കോസ്റ്റാറിക്കയില്‍ നിന്ന് വരുന്നത്. 250 ഗ്രാം കഞ്ചാവും 67.76 ഗ്രാം ക്രാക്ക് പോസ്റ്റുമായി ജയിലിലേക്ക് കടക്കുന്നതിനിടെയാണ് പൂച്ച പിടിയിലായത്. രാത്രിയില്‍ മരത്തിന് മുകളിലേക്ക് കയറി ജയിലിലേക്ക് കടക്കുമ്പോഴാണ് പൊലീസിന്റെ പിടിവീണത്. കോസ്റ്റാറിക്കയിലെ പോകോസി ജയിലിലായിരുന്നു സംഭവം. പൂച്ചയുടെ ശരീരത്തില്‍ മയക്കുമരുന്ന് പാക്കറ്റ് കെട്ടിവെച്ച് ജയിലിലേക്ക് അയക്കുന്നതിനിടെയാണ് പിടികൂടിയത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it