ഒരുവര്‍ഷത്തിനിടെ കണ്ടെത്തി നല്‍കിയത് 100ലധികം മൊബൈല്‍ഫോണുകള്‍; മിന്നും താരമായി വനിതാ പൊലീസ് ഓഫീസര്‍ വന്ദന

കാസര്‍കോട്: ഒരു വര്‍ഷത്തിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട 100ലധികം പേര്‍ക്ക് അന്വേഷണത്തിലൂടെ ഫോണ്‍ കണ്ടെത്തി നല്‍കി കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥ വി. എസ് വന്ദന മിന്നും താരമാവുന്നു. ഇന്നലെ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇത്തരത്തില്‍ കണ്ടെത്തിയ ഏഴ് മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി. വന്ദനയുടെയും സി.ഐ പി.അജിത്കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ്, രഞ്ജിത്ത് കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൊബൈല്‍ ഫോണുകള്‍ ഉടമകള്‍ക്ക് ഏല്‍പ്പിച്ചത്. ഒരു വര്‍ഷത്തിനിടെ 100ല്‍ പരം ആളുകള്‍ക്കാണ് നഷ്ടപ്പെട്ട മൊബൈല്‍ […]

കാസര്‍കോട്: ഒരു വര്‍ഷത്തിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട 100ലധികം പേര്‍ക്ക് അന്വേഷണത്തിലൂടെ ഫോണ്‍ കണ്ടെത്തി നല്‍കി കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥ വി. എസ് വന്ദന മിന്നും താരമാവുന്നു. ഇന്നലെ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇത്തരത്തില്‍ കണ്ടെത്തിയ ഏഴ് മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി. വന്ദനയുടെയും സി.ഐ പി.അജിത്കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ്, രഞ്ജിത്ത് കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൊബൈല്‍ ഫോണുകള്‍ ഉടമകള്‍ക്ക് ഏല്‍പ്പിച്ചത്. ഒരു വര്‍ഷത്തിനിടെ 100ല്‍ പരം ആളുകള്‍ക്കാണ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ വന്ദനയുടെ മിടുക്ക് കൊണ്ട് തിരിച്ച് കിട്ടിയത്. ഇതര സംസ്ഥാനങ്ങളിലെ മറ്റുള്ളവരുടെ കൈയിപ്പെട്ട് ഉടമസ്ഥരുടെ ഉറക്കം കെടുത്തിയ മൊബൈല്‍ ഫോണുകളടക്കം ഇത്തരത്തില്‍ കണ്ടെത്തി. കാണാതായതും മോഷണം പോയതും മറന്നു പോയതുമടക്കം ഇക്കൂട്ടത്തില്‍പെടും. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നവര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയാല്‍ ഫോണുകളിലെ രഹസ്യകോഡും ഐ.എം.ഇ.ഐ നമ്പറുകളും സിം നമ്പറുകളും അടിസ്ഥാനമാക്കിയാണ് അന്വേഷണം. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നതോടെ ടവര്‍ ലൊക്കേഷനുകള്‍ മനസിലാക്കാനാവുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറും. ഒടുവില്‍ ഫോണുകള്‍ കണ്ടെത്തുന്നതോടെ കൊറിയര്‍ വഴി ബന്ധപ്പെട്ടവര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നു. പിടിപ്പത് ജോലിയുണ്ടെങ്കിലും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കണമെന്ന് വന്ദന ഓര്‍മ്മപ്പെടുത്തുകയാണ്.

Related Articles
Next Story
Share it