മോഹന്‍ലാല്‍ ചിത്രം വിജയത്തിലേക്ക്

ക്രിസ്മസ് റിലീസില്‍ പ്രഭാസും ഷാരൂഖും മോഹന്‍ലാലും മത്സരത്തിനിറങ്ങിയതാണ് പുതിയ വിശേഷം. ആദ്യ ദിനങ്ങളിലെ കളക്ഷന്‍ പുറത്തുവരുമ്പോള്‍ ആരാണ് നേട്ടമുണ്ടാക്കിയതെന്നാണ് ഉയരുന്ന ചോദ്യം. പാന്‍ ഇന്ത്യന്‍ റിലീസുകള്‍ക്ക് മുന്നില്‍ മോഹന്‍ലാലും നേരും തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ബോക്സ് ഓഫീസില്‍ സലാറും നേരും തമ്മില്‍ തന്നെയാണ് പോരാട്ടം.കേരളത്തില്‍ ആദ്യ ദിനത്തില്‍ വമ്പന്‍ മുന്നേറ്റവുമായി പ്രഭാസ് ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. തിയറ്റര്‍ എക്സ്പീരിയന്‍സ് വാഗ്ദാനം ചെയ്ത സലാര്‍ കേരള ബോക്സ് ഓഫീസില്‍ നിന്ന് 3.55 കോടിയാണ് നേടിയത്. എന്നാല്‍ രണ്ടാം ദിനത്തില്‍ […]

ക്രിസ്മസ് റിലീസില്‍ പ്രഭാസും ഷാരൂഖും മോഹന്‍ലാലും മത്സരത്തിനിറങ്ങിയതാണ് പുതിയ വിശേഷം. ആദ്യ ദിനങ്ങളിലെ കളക്ഷന്‍ പുറത്തുവരുമ്പോള്‍ ആരാണ് നേട്ടമുണ്ടാക്കിയതെന്നാണ് ഉയരുന്ന ചോദ്യം. പാന്‍ ഇന്ത്യന്‍ റിലീസുകള്‍ക്ക് മുന്നില്‍ മോഹന്‍ലാലും നേരും തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ബോക്സ് ഓഫീസില്‍ സലാറും നേരും തമ്മില്‍ തന്നെയാണ് പോരാട്ടം.
കേരളത്തില്‍ ആദ്യ ദിനത്തില്‍ വമ്പന്‍ മുന്നേറ്റവുമായി പ്രഭാസ് ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. തിയറ്റര്‍ എക്സ്പീരിയന്‍സ് വാഗ്ദാനം ചെയ്ത സലാര്‍ കേരള ബോക്സ് ഓഫീസില്‍ നിന്ന് 3.55 കോടിയാണ് നേടിയത്. എന്നാല്‍ രണ്ടാം ദിനത്തില്‍ നേടിയത് 1.75 കോടിയാണെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം നേര് ആദ്യദിന കളക്ഷനേക്കാള്‍ കുതിപ്പ് നടത്തുന്നുണ്ട്. മോഹന്‍ലാലിന്റെ തിരിച്ചുവരവാണ് നേരെന്ന് ആരാധകരും പറയുന്നു. കേരള ബോക്സ് ഓഫീസില്‍ മോഹന്‍ലാല്‍ ചിത്രം പല റെക്കോര്‍ഡുകളും മറികടക്കും എന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം മോഹന്‍ലാല്‍ ചിത്രം നേടിയത് 3.12 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രം മൂന്ന് ദിവസം കൊണ്ട് 9 കോടിക്കടുത്ത് കളക്ഷന്‍ നേടിയതായും ട്രാക്കര്‍മാര്‍ പറയുന്നു.
സലാര്‍ വേള്‍ഡ്വൈഡ് കളക്ഷനില്‍ വന്‍ കുതിപ്പാണ് നടത്തുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് ചിത്രം 300 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. റിലീസിന് സലാര്‍ ആകെ 178.7 കോടി രൂപയാണ് നേടിയത്. 2023ല്‍ ഒരു ഇന്ത്യന്‍ സിനിമയുടെ കളക്ഷനില്‍ റിലീസ് റെക്കോര്‍ഡാണ് ഇത്. വിജയിയുടെ ലിയോ റിലീസ് ദിവസം 148.5 കോടി രൂപ നേടിയതാണ് നേരത്തെയുള്ള റെക്കോര്‍ഡ്.
ഷാരൂഖ് ഖാന്റെ ഡങ്കിയുമായി ചിത്രം ബോക്‌സ് ഓഫീസ് ക്ലാഷ് നടത്തിയാണ് റിലീസായത്.
ജവാന്‍, പഠാന്‍ തുടങ്ങിയ ഷാരൂഖിന്റെ മുന്‍ ഹിറ്റുകളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസം കൊണ്ട് 75 കോടിയോളമാണ് ആഭ്യന്തര ബോക്സോഫീസില്‍ ഡങ്കി നേടിയത്.


-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it