മോദിക്കും അമിത് ഷായ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും ഒരേ ഭാഷ-എസ്. രാമചന്ദ്രപിള്ള

കാസര്‍കോട്: പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒരേ ഭാഷയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ള പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല, ഇന്നും കുടുംബാധിപത്യമാണ്. എ.കെ.ആന്റണിയെ പോലെയുള്ള നേതാക്കള്‍ എപ്പോഴും ഉണ്ടാവണമെന്നില്ല. പൊരുത്തപ്പെടാത്ത നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബി.ജെ.പിക്കെതിരെ ശബ്ദിക്കാനാവുന്നില്ല. ബി.ജെ.പിക്കെതിരെ ഗ്രാമങ്ങളില്‍ നിന്ന് തന്നെ ഇടത് പക്ഷം ബദലായി വളര്‍ന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. […]

കാസര്‍കോട്: പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒരേ ഭാഷയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ള പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല, ഇന്നും കുടുംബാധിപത്യമാണ്. എ.കെ.ആന്റണിയെ പോലെയുള്ള നേതാക്കള്‍ എപ്പോഴും ഉണ്ടാവണമെന്നില്ല. പൊരുത്തപ്പെടാത്ത നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബി.ജെ.പിക്കെതിരെ ശബ്ദിക്കാനാവുന്നില്ല. ബി.ജെ.പിക്കെതിരെ ഗ്രാമങ്ങളില്‍ നിന്ന് തന്നെ ഇടത് പക്ഷം ബദലായി വളര്‍ന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്താണ് ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. കസ്റ്റംസ് അടക്കമുള്ള ഏജന്‍സികളെ അവരുടെ താല്‍പര്യങ്ങള്‍ക്കായി വളര്‍ത്തുകയാണ്. കേരളത്തില്‍ തന്നെ സ്വര്‍ണകടത്ത് കേസ് ഒമ്പത് മാസമായി അന്വേഷിക്കുന്നു. എവിടെ എത്തി. കള്ളക്കടത്ത് ദിവസവും നടക്കുന്നുണ്ട്. അത് തടയാനാണ് കസ്റ്റംസ്. എന്നാല്‍ കസ്റ്റംസിനെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. ഇലക്ഷന്‍ കമ്മീഷനെപോലും കേന്ദ്ര സര്‍ക്കാറിന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയില്ലേ? ഇന്ത്യയിലെ ജനാധിപത്യം വളരെ അപകടമായ രീതിയിലേക്കാണ് പോകുന്നത്.
സംസ്ഥാനത്ത് അപ്രായോഗിക കാര്യങ്ങള്‍ വിളിച്ചു പറയാനാണ് പ്രതിപക്ഷം താല്‍പര്യമെടുക്കുന്നത്. പ്രതിപക്ഷം ദാ, ബോംബു പൊട്ടുമെന്ന് പറയുന്നു. ആരുടെയും തലപൊട്ടാതിരുന്നാല്‍ മതി-എസ്.ആര്‍.പി. കളിയാക്കി.
കള്ളവോട്ട്, ഇരട്ട വോട്ട് എന്നിവയെക്കുറിച്ച് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലാവണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാവും എന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പറയാമെന്നായിരുന്നു മറുപടി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it