മിസ് യൂണിവേഴ്സ് ആയി മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ; ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിന്റെ ജാനിക് മാസെറ്റ സെക്കന്‍ഡ് റണ്ണറപ്പുമായി; ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിനോ നാലാമത്

ഫ്ളോറിഡ: മിസ് യൂണിവേഴ്സ് കിരീടം മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ നേടി. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിന്റെ ജാനിക് മാസെറ്റ സെക്കന്‍ഡ് റണ്ണറപ്പുമായി. എന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിനോ നാലാമതെത്തുകയായിരുന്നു. 73 മത്സരാര്‍ത്ഥികളുമായുള്ള കടുപ്പമേറിയ മത്സരം ഫ്ളോറിഡയിലെ സെമിനോള്‍ ഹാര്‍ഡ് റോക്ക് ഹോട്ടല്‍ ആന്‍ഡ് കാസിനോ ഹോളിവുഡിലാണ് നടന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട മത്സരത്തിലാണ് മിസ് മെക്സികോ 69-ാമത് മിസ് യൂണിവേഴ്‌സ് കിരീടം ചുടിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020ലെ മത്സരം റദ്ദാക്കിയിരുന്നു. […]

ഫ്ളോറിഡ: മിസ് യൂണിവേഴ്സ് കിരീടം മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ നേടി. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിന്റെ ജാനിക് മാസെറ്റ സെക്കന്‍ഡ് റണ്ണറപ്പുമായി. എന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിനോ നാലാമതെത്തുകയായിരുന്നു. 73 മത്സരാര്‍ത്ഥികളുമായുള്ള കടുപ്പമേറിയ മത്സരം ഫ്ളോറിഡയിലെ സെമിനോള്‍ ഹാര്‍ഡ് റോക്ക് ഹോട്ടല്‍ ആന്‍ഡ് കാസിനോ ഹോളിവുഡിലാണ് നടന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട മത്സരത്തിലാണ് മിസ് മെക്സികോ 69-ാമത് മിസ് യൂണിവേഴ്‌സ് കിരീടം ചുടിയത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020ലെ മത്സരം റദ്ദാക്കിയിരുന്നു. ചുവന്ന തിളക്കമുള്ള റെഡ് ഗൗണായിരുന്നു ആന്‍ഡ്രിയ അണിഞ്ഞത്. സോഫ്റ്റവെയര്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ഇരുപത്തിയാറുകാരിയായ ആന്‍ഡ്രിയ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകയാണ്. മുന്‍ മിസ് യൂണിവേഴ്സ് സോസിബിനി തുന്‍സി ആന്‍ഡ്രിയയെ കിരീടം അണിയിച്ചു.

Related Articles
Next Story
Share it