കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം തടവ്. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് പള്ളിപ്പടി മാങ്കുന്നേല്‍ അമല്‍ മാത്യു (26)വിനെയാണ് ഏഴ് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചത്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള കല്‍പ്പറ്റ പ്രത്യേക പോക്സോ കോടതി)ജഡ്ജി എം.വി രാജകുമാരിയാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കുകയാണെങ്കില്‍ ആ തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം അര്‍ഹമായ നഷ്ടപരിഹാരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കാനും കോടതി ഉത്തരവിട്ടു.
വടകര സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ഡി സുനില്‍ ബത്തേരി പൊലീസ് സ്റ്റേഷന് ഇന്സ്പെക്ടറായിരുന്നപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐ. മാരായ ശശികുമാര്‍, ടി.കെ.ഉമ്മര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മോന്‍സി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജി.സിന്ധു ഹാജരായി. 2016 ലാണ് കേസിന് ആസ്പദമായ സംഭവം.