മിനാ പ്രാര്‍ത്ഥനാ മുഖരിതം; അറഫാ സംഗമം നാളെ

മിന: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിദൂര ദിക്കുകളില്‍ നിന്നെത്തിയ ഇരുപത് ലക്ഷത്തില്‍പരം തീര്‍ഥാടകള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി മിനായിലെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മക്കയില്‍ കഴിഞ്ഞിരുന്ന ഹാജിമാര്‍ ഇന്നലെ ഉച്ചയോടെയാണ് മിനായിലേക്ക് നീങ്ങി തുടങ്ങിയത്. ഹാജിമാരെത്തിയതോടെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണരുന്ന കൂടാരങ്ങളുടെ മഹാനഗരം തല്‍ബിയത്ത് ധ്വനികളാല്‍ വീണ്ടും മുഖരിതമായി.നാളെയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം. നാളെ പുലര്‍ച്ചെ മുതല്‍ അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി ഹാജിമാര്‍ മിനായില്‍ നിന്നും അറഫയെ ലക്ഷ്യമാക്കി നീങ്ങും. വിദേശ രാജ്യങ്ങളില്‍ നിന്ന് […]

മിന: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിദൂര ദിക്കുകളില്‍ നിന്നെത്തിയ ഇരുപത് ലക്ഷത്തില്‍പരം തീര്‍ഥാടകള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി മിനായിലെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മക്കയില്‍ കഴിഞ്ഞിരുന്ന ഹാജിമാര്‍ ഇന്നലെ ഉച്ചയോടെയാണ് മിനായിലേക്ക് നീങ്ങി തുടങ്ങിയത്. ഹാജിമാരെത്തിയതോടെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണരുന്ന കൂടാരങ്ങളുടെ മഹാനഗരം തല്‍ബിയത്ത് ധ്വനികളാല്‍ വീണ്ടും മുഖരിതമായി.
നാളെയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം. നാളെ പുലര്‍ച്ചെ മുതല്‍ അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി ഹാജിമാര്‍ മിനായില്‍ നിന്നും അറഫയെ ലക്ഷ്യമാക്കി നീങ്ങും. വിദേശ രാജ്യങ്ങളില്‍ നിന്ന് 16,26,500 പേര്‍ ഹജ്ജിനെത്തിയതായി ജവസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വ്യോമമാര്‍ഗം 15,59,033 പേരും കരമാര്‍ഗം 6,0617 പേരും കടല്‍മാര്‍ഗം 6,830 പേരുമാണ് മക്കയിലെത്തിയത്. ഇവരെ സ്വീകരിക്കാന്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഉദ്യോഗസ്ഥന്‍മാരെയും ഏറ്റവും നൂതന സംവിധാനങ്ങളും പ്രവേശന കവാടങ്ങളില്‍ ഒരുക്കിയതായി ജവസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വിവിധ വകുപ്പ് മന്ത്രിമാര്‍ പുണ്യനഗരികളില്‍ കേന്ദ്രികരിച്ചാണ് ഹജ്ജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മക്കയിലേക്കുള്ള എല്ലാ കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ യാത്രയും തിരക്കുകളും മറ്റും നിരീക്ഷിക്കുന്നതിനായി സുരക്ഷാ ഹെലികോപ്റ്ററുകള്‍ ഹാജിമാരെ വലയം വെച്ച് പറക്കുന്നുണ്ട്. ഹാജിമാരുടെ സൗകര്യാര്‍ത്ഥം മസ്ജിദുല്‍ ഹറമിന്റെ മൂന്നാം വികസന ഭാഗവും പൂര്‍ണ്ണമായും തുറന്നിട്ടുണ്ട്.
മിനാ, മുസ്ദലിഫ, അറഫ എന്നിവടങ്ങളിലേക്ക് ഹാജിമാര്‍ക്ക് സഞ്ചരിക്കാന്‍ മശാഇര്‍ മെട്രോ ട്രെയിനും ആയിരക്കണക്കിന് ബസുകളും സജ്ജമാക്കിയിട്ടുണ്ട്.
അതിനിടെ ഹജ്ജിനെത്തി മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ ആസ്പത്രികളില്‍ ചികിത്സയിലായിരുന്ന ഹാജിമാരെ ഇന്നലെ അറഫയിലെ ജബലുറഹ്‌മ ആസ്പത്രിയിലെത്തിച്ചു. ഡോക്ടര്‍മാരും നേഴ്‌സുമാരുമടങ്ങുന്ന നൂറോളം ആരോഗ്യ പ്രവര്‍ത്തകരും ഐ.സി.യു സംവിധാനമുള്ള നിരവധി ആംബുലന്‍സുകളിലുമായാണ് ഹാജിമാരെ ജബലുറഹ്‌മാ ആസ്പത്രിയിലെത്തിച്ചത്. രോഗികളുടെ ബന്ധുക്കള്‍ക്കായി ഒരുക്കിയ ബസുകള്‍ ആംബുലന്‍സുകളെ അനുഗമിച്ചു. അറഫയിലെ ഒരു പകലിലെ പ്രാര്‍ത്ഥനകള്‍ ഹജ്ജ് ചടങ്ങുകളിലെ പ്രധാനഘടകമായത് കൊണ്ടാണ് ഹാജിമാരെ അറഫയിലേക്കെത്തിക്കുന്നത്.

Related Articles
Next Story
Share it