മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല; 5.8 കോടി രൂപ ഒറ്റ തവണയായി പിന്‍വലിച്ച് ബാങ്കിന് പണികൊടുത്ത് ശതകോടീശ്വരന്‍

ഷാങ്ഹായ്: മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായ ശതകോടീശ്വരന്‍ ബാങ്കിന് കൊടുത്തത് മുട്ടന്‍പണി. ചൈനയിലാണ് സംഭവം. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായി അദ്ദേഹം ബാങ്കില്‍ നിന്ന് ഭീമമായ തുക പിന്‍വലിക്കുകയായിരുന്നു. പിന്‍വലിച്ച മുഴുവന്‍ തുകയുടെയും നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ 'സണ്‍വെയര്‍' എന്നറിയപ്പെടുന്ന കോടീശ്വരന്‍ ബാങ്ക് ഓഫ് ഷാങ്ഹായിയുടെ ബ്രാഞ്ചില്‍ നിന്ന് ഒരാള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുകയായ അഞ്ച് ദശലക്ഷം യുവാന്‍ (5.8 കോടി രൂപ) പിന്‍വലിക്കുകയായിരുന്നു. […]

ഷാങ്ഹായ്: മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായ ശതകോടീശ്വരന്‍ ബാങ്കിന് കൊടുത്തത് മുട്ടന്‍പണി. ചൈനയിലാണ് സംഭവം. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായി അദ്ദേഹം ബാങ്കില്‍ നിന്ന് ഭീമമായ തുക പിന്‍വലിക്കുകയായിരുന്നു. പിന്‍വലിച്ച മുഴുവന്‍ തുകയുടെയും നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ 'സണ്‍വെയര്‍' എന്നറിയപ്പെടുന്ന കോടീശ്വരന്‍ ബാങ്ക് ഓഫ് ഷാങ്ഹായിയുടെ ബ്രാഞ്ചില്‍ നിന്ന് ഒരാള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുകയായ അഞ്ച് ദശലക്ഷം യുവാന്‍ (5.8 കോടി രൂപ) പിന്‍വലിക്കുകയായിരുന്നു. തന്റെ മുഴുവന്‍ സമ്പാദ്യവും പിന്‍വലിക്കുന്നത് വരെ എല്ലാ ദിവസവും ബാങ്കില്‍ പോകുമെന്നും ജീവനക്കാരെ കൊണ്ട് നോട്ട് എണ്ണിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ബാങ്ക് ജീവനക്കാര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് അദ്ദേഹത്തിന്‍െ ആരോപണം. എന്നാല്‍ കാര്യമെന്തണെന്ന് വിശദീകരിക്കുന്നില്ല. ജീവനക്കാരുടെ പെരുമാറ്റം കാരണം പണം മുഴുവന്‍ പിന്‍വലിച്ച് മറ്റ് ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതിയെന്നാണ് വിവരം. രണ്ട് ബാങ്ക് ജീവനക്കാര്‍ മണിക്കൂറുകളെടുത്താണ് നോട്ട് എണ്ണിത്തീര്‍ത്തത്. നോട്ടുകള്‍ സ്യൂട്ട്‌കേസിലാക്കി അവ കാറിലേക്ക് മാറ്റുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. അതേസമയം ജീവനക്കാര്‍ ചട്ടങ്ങള്‍ ഒന്നും തന്നെ തെറ്റിച്ചിട്ടില്ലെന്നും മാസ്‌ക് ധരിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക് പ്രതികരിച്ചു.

Related Articles
Next Story
Share it