ഓസില്‍ ആഴസണലിന് പുറത്താകാനുള്ള കാരണം ചൈനീസ് ഇടപെടലോ? വിനയായത് ഉയിഗുര്‍ മുസ്ലിംകള്‍ക്ക് വേണ്ടി സംസാരിച്ചത്; യൂറോപ്യന്‍-ഇംഗ്ലീഷ് ഫുട്ബോളില്‍ ചൈനീസ് കടന്നുകയറ്റമെന്ന് വിമര്‍ശനം

ലണ്ടന്‍: മെസ്യൂട്ട് ഓസിലിനെ ആഴ്‌സനലില്‍ നിന്ന് പുറത്താക്കിയത് യൂറോപ്പ്യന്‍ - ഇംഗ്ലീഷ് ഫുട്‌ബോളിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ ഫലമാണെന്ന് അഭ്യൂഹം ശക്തമാകുന്നു. ആഴ്‌സണല്‍ പരിശീലകന്‍ മൈക്കില്‍ ആര്‍ട്ടേറ്റയും ഓസിലും സംസാരിച്ചത് കളിക്കളത്തിലെ വിഷയങ്ങളല്ലെന്ന് ഫുട്‌ബോള്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നുണ്ട്. 2019 ഡിസംബറില്‍ ചൈനയിലെ ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ താരത്തെ നേരത്തെ ചൈനയുടെ ഫുട്‌ബോള്‍ കംപ്യൂട്ടര്‍ ഗെയിമായ പ്രോ എവല്യൂഷന്‍ സോക്കര്‍ 2020യില്‍ നിന്നും ഒഴിവാക്കിയതും ഫുട്‌ബോള്‍ ലോകം ശ്രദ്ധിച്ചിരുന്നു. ഓസില്‍ വിദേശരാജ്യങ്ങളുടെ തെറ്റായ വാര്‍ത്തകളെ അധികരിച്ചാണ് സംസാരിക്കുന്നതെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്. […]

ലണ്ടന്‍: മെസ്യൂട്ട് ഓസിലിനെ ആഴ്‌സനലില്‍ നിന്ന് പുറത്താക്കിയത് യൂറോപ്പ്യന്‍ - ഇംഗ്ലീഷ് ഫുട്‌ബോളിലെ ചൈനീസ് കടന്നുകയറ്റത്തിന്റെ ഫലമാണെന്ന് അഭ്യൂഹം ശക്തമാകുന്നു. ആഴ്‌സണല്‍ പരിശീലകന്‍ മൈക്കില്‍ ആര്‍ട്ടേറ്റയും ഓസിലും സംസാരിച്ചത് കളിക്കളത്തിലെ വിഷയങ്ങളല്ലെന്ന് ഫുട്‌ബോള്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നുണ്ട്.

2019 ഡിസംബറില്‍ ചൈനയിലെ ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ താരത്തെ നേരത്തെ ചൈനയുടെ ഫുട്‌ബോള്‍ കംപ്യൂട്ടര്‍ ഗെയിമായ പ്രോ എവല്യൂഷന്‍ സോക്കര്‍ 2020യില്‍ നിന്നും ഒഴിവാക്കിയതും ഫുട്‌ബോള്‍ ലോകം ശ്രദ്ധിച്ചിരുന്നു.

ഓസില്‍ വിദേശരാജ്യങ്ങളുടെ തെറ്റായ വാര്‍ത്തകളെ അധികരിച്ചാണ് സംസാരിക്കുന്നതെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്. ഇംഗ്ലീഷ് ഫുട്‌ബോള്‍ രംഗത്ത് പണമെറിയുന്ന ചൈനയുടെ സ്വാധീനം രാഷ്ട്രീയവിഷയങ്ങളെ പോലും സ്വാധിനിക്കുന്നതായാണ് പുതിയ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 32കാരനായ ഓസില്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഉയിഗുര്‍ മുസ്ലിംകള്‍ക്കെതിരായ ചൈനയുടെ നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചിച്ചത്.

അതേസമയം താന്‍ പരിശീലനം തുടരുകയാണെന്നും എന്നാല്‍ കായികതാരം എന്നതിനപ്പുറം ലോകത്തെ മനുഷ്യാവകാശ വിഷയത്തില്‍ നീതിക്കായി ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്നും ഓസില്‍ പ്രതികരിച്ചു.

Mesut Ozil: Is China a factor in midfielder's exile from Arsenal squad?

Related Articles
Next Story
Share it