കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്‌സിക്ക് തിരിച്ചടി; രാജ്യം വിട്ടേക്കാമെന്ന സൂചനയെ തുടര്‍ന്ന് ഡൊമിനിക്കന്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു

റോസോ: കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിക്ക് തിരിച്ചടിയായി ഡൊമനിക്കന്‍ ഹൈക്കോടതി വിധി. ഹൈക്കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു. തട്ടിപ്പ് കേസിലെ പ്രതിയായ ഇയാള്‍ ജാമ്യം അനുവദിച്ചാല്‍ രാജ്യം വിട്ടേക്കാമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ചോക്സിയെ ഇന്ത്യയിലേക്ക് നാട് കടത്തണമെന്ന ഹരജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കവെ വന്ന വിധി മെഹുല്‍ ചോക്‌സിക്ക് കനത്ത തിരിച്ചടിയാണ്. ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും നിയമനടപടികള്‍ തീരുന്നതുവരെ ഡൊമിനിക്കയില്‍ തുടരാമെന്നും മൊഹുല്‍ ചോക്‌സിയുടെ അഭിഭാഷകന്‍ […]

റോസോ: കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിക്ക് തിരിച്ചടിയായി ഡൊമനിക്കന്‍ ഹൈക്കോടതി വിധി. ഹൈക്കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു. തട്ടിപ്പ് കേസിലെ പ്രതിയായ ഇയാള്‍ ജാമ്യം അനുവദിച്ചാല്‍ രാജ്യം വിട്ടേക്കാമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ചോക്സിയെ ഇന്ത്യയിലേക്ക് നാട് കടത്തണമെന്ന ഹരജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കവെ വന്ന വിധി മെഹുല്‍ ചോക്‌സിക്ക് കനത്ത തിരിച്ചടിയാണ്. ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും നിയമനടപടികള്‍ തീരുന്നതുവരെ ഡൊമിനിക്കയില്‍ തുടരാമെന്നും മൊഹുല്‍ ചോക്‌സിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. ആന്റിഗ്വയില്‍ നിന്ന് തന്നെ ബലമായി തട്ടികൊണ്ടുവന്നുവെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ മെഹുല്‍ ചോക്‌സി പ്രധാനമായും ആരോപിച്ചത്.

മെഹുല്‍ ചോക്‌സി ഇന്ത്യയില്‍ നിന്നും നാടുകടന്ന് വന്ന വ്യക്തിയാണ്. വായ്പ്പാ തട്ടിപ്പ് കേസിലെ പ്രതിയാണ്. ചോക്സിക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാം. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഡൊമിനിക്കന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ വാദം ശരിവെച്ചുകൊണ്ടാണ് കോടതി ചോക്‌സിക്ക് ജാമ്യം നിഷേധിച്ചത്. ചോക്‌സി ഇന്ത്യന്‍ പൗരനാണെന്നാണ് സര്‍ക്കാര്‍ പ്രധാനമായും കോടതിയില്‍ വാദിച്ചത്. ഇന്ത്യക്ക് വിട്ടുനല്‍കണമെന്നും ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

Related Articles
Next Story
Share it