കാസര്‍കോട്: പ്രവാചകന് മുഹമ്മദ് നബി(സ)യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 നാളെ.
പ്രവാചകനോടുള്ള ബഹുമാനസൂചകമായി റബിഉല്‍അവ്വലില്‍ മദ്രസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാ-സാഹിത്യ മത്സരങ്ങള്‍ അരങ്ങേറാറുണ്ടെങ്കിലും ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കപ്പെട്ടിരിക്കയാണ്.
എങ്കിലും ചില മദ്രസകള്‍ ഓണ്‍ലൈന്‍ വഴി മത്സരം സംഘടിപ്പിക്കുന്നുണ്ട്. നബിദിനത്തില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നടത്താറുള്ള റാലി ഇത്തവണ ഉണ്ടാവില്ല. നഗരം കേന്ദ്രീകരിച്ച് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെയും ദഫ്മുട്ടിന്റെയും അകമ്പടിയോടെ നടത്താറുള്ള റാലി കുട്ടികളുടെ കലാവിരുത് കൊണ്ട് ശ്രദ്ധ നേടാറുണ്ട്.