'മെഡിക്കല്‍ കോളേജ് ഉടന്‍ പൂര്‍ണ്ണ സജ്ജമാവണം, ടെക്‌നോളജി കേന്ദ്രീകൃത പഠനസൗകര്യങ്ങള്‍ വേണം'

കാസര്‍കോട്: മുന്നേറാന്‍ ഏറെ അവസരങ്ങളുള്ള ജില്ലയാണ് കാസര്‍കോട്. ഭരണസിരാകേന്ദ്രത്തില്‍ നിന്ന് വിദൂരത്ത് കിടക്കുന്ന പ്രദേശം എന്ന നിലയില്‍ സ്വാഭാവികമായി ഇവിടെ ഉണ്ടാവേണ്ട വികസനത്തിന് വേഗത കുറഞ്ഞു എന്നത് വസ്തുതയാണ്. കോവിഡ് മഹാമാരിക്കാലത്താണ് ജില്ലയുടെ പിന്നോക്കാവസ്ഥ കൂടുതല്‍ ചര്‍ച്ചയായത്. കാസര്‍കോട്ടുകാരുടെ ആത്മവീര്യം ചോര്‍ന്നു പോയ അവസരമുണ്ടായിട്ടുണ്ട്. വികസന വിഷയങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ഘട്ടത്തില്‍ ജില്ല അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. വര്‍ഷങ്ങളോളം തറക്കല്ലിലും ഇപ്പോള്‍ കോവിഡ് ആസ്പത്രിയായും ചുരുങ്ങി നില്‍ക്കുന്ന മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും പ്രവര്‍ത്തന […]

കാസര്‍കോട്: മുന്നേറാന്‍ ഏറെ അവസരങ്ങളുള്ള ജില്ലയാണ് കാസര്‍കോട്. ഭരണസിരാകേന്ദ്രത്തില്‍ നിന്ന് വിദൂരത്ത് കിടക്കുന്ന പ്രദേശം എന്ന നിലയില്‍ സ്വാഭാവികമായി ഇവിടെ ഉണ്ടാവേണ്ട വികസനത്തിന് വേഗത കുറഞ്ഞു എന്നത് വസ്തുതയാണ്. കോവിഡ് മഹാമാരിക്കാലത്താണ് ജില്ലയുടെ പിന്നോക്കാവസ്ഥ കൂടുതല്‍ ചര്‍ച്ചയായത്.
കാസര്‍കോട്ടുകാരുടെ ആത്മവീര്യം ചോര്‍ന്നു പോയ അവസരമുണ്ടായിട്ടുണ്ട്. വികസന വിഷയങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ഘട്ടത്തില്‍ ജില്ല അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. വര്‍ഷങ്ങളോളം തറക്കല്ലിലും ഇപ്പോള്‍ കോവിഡ് ആസ്പത്രിയായും ചുരുങ്ങി നില്‍ക്കുന്ന മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുകയെന്നതാണ് മുഖ്യപരിഗണന വേണ്ട വിഷയം. എന്‍ഡോസള്‍ഫാന്‍ രോഗികളടക്കമുള്ളവരുടെ ദുരിതമകറ്റാന്‍ കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള എയിംസ് ജില്ലയില്‍ സ്ഥാപിക്കാന്‍ അധികാരികള്‍ മുന്‍കയ്യെടുക്കണം. കേരളത്തിന്റെ വടക്കേയറ്റത്ത് എയിംസ് സ്ഥാപിക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഈ വടക്കേയറ്റത്ത് നിന്ന് തെക്കേയറ്റത്തുള്ള ശ്രീചിത്ര കാന്‍സര്‍ സെന്ററിലേക്ക് പോകുന്ന രോഗികളുടെ നീണ്ടനിര ഇവിടേയും അത്തരത്തിലുള്ള ഉന്നത ചികിത്സാ കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യമാണ് അസന്നിഗ്ധമായി പറയുന്നത്. വിദ്യാഭ്യാസ രംഗത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്ന അഭിമാന സ്തംഭം ജില്ലയിലുണ്ട്. കാസര്‍കോട് ഗവ. കോളേജും നെഹ്‌റു കോളേജും കാര്‍ഷിക കോളേജും മികച്ചുനില്‍ക്കുന്നു. ഇതോടൊപ്പം ഫിഷറീസ്, ടെക്‌സ്റ്റൈല്‍സ്, എയ്‌റോനോട്ടിക്‌സ്, മറൈന്‍, പ്രിന്റിംഗ്, ഡയറി ടെക്‌നോളജി പോലുള്ള ടെക്‌നോളജി കേന്ദ്രീകൃതമായ പഠന സൗകര്യം ഉണ്ടാവണം. ജില്ലക്ക് ഏറെ സാധ്യത തുറക്കുന്ന മറ്റൊരു പ്രധാന മേഖലയാണ് ടൂറിസം, കാര്‍ഷിക അധിഷ്ഠിത വ്യവസായങ്ങള്‍. പെരിയയിലെ നിര്‍ദ്ദിഷ്ട എയര്‍സ്ട്രിപ്പ് ചെറുവിമാനത്താവളമാക്കി മാറ്റാന്‍ കഴിയണം. ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന് ഉദ്ദേശിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ബേക്കല്‍ പദ്ധതിയില്‍ മാത്രം ചുരുങ്ങാതെ ഗ്രാമ പ്രദേശങ്ങള്‍ അടക്കമുള്ളവയുടെ ടൂറിസം വികസനം സാധ്യമാക്കണം. ഭക്ഷ്യ-കാര്‍ഷികാധിഷ്ടിത വ്യവസായ പാര്‍ക്കുകള്‍ പോലെ സ്‌പെഷ്യലൈസ്ഡ് പാര്‍ക്കുകള്‍ ഇവിടെ ഇല്ലാത്തത് പരിമിതിയാണ്. മടിക്കൈ ഗുരുവനത്ത് 100 ഏക്കറില്‍ വ്യവസായ വകുപ്പ് ആരംഭിക്കുന്ന വ്യവസായ പാര്‍ക്ക് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകും.

Watch full video

Related Articles
Next Story
Share it