മക്കാഫി സ്ഥാപകന്‍ ജോണ്‍ മക്കാഫി ബാഴ്സലേണയിലെ ജയിലില്‍ മരിച്ച നിലയില്‍, മരണം അമേരിക്കയിലേക്ക് നാടുകടത്താനുള്ള ഉത്തരവിന് പിന്നാലെ

മഡ്രിഡ്: ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഭീമനായ മക്കാഫിയുടെ സ്ഥാപകന്‍ ജോണ്‍ മക്കാഫി (75) യെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്സലേണയ്ക്ക് സമീപമുള്ള ബ്രിയാന്‍സ് 2വിലെ ജയില്‍ സെല്ലിലാണ് മക്കാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നികുതി വെട്ടിപ്പിന് അമേരിക്ക തേടുന്ന കുറ്റവാളിയാണ് ജോണ്‍ മക്കാഫി. മക്കാഫിയെ അമേരിക്കയിലേക്ക് നാടുകടത്താന്‍ സ്പാനീഷ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് മരണം. 2020 ഒക്ടോബറില്‍ ബാഴ്സലോണ വിമാനത്താവളത്തില്‍ നിന്നാണ് മക്കാഫിയെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ചയാണ് ഇയാളെ അമേരിക്കയിലേക്ക് കടത്താന്‍ കോടതി ഉത്തരവിട്ടത്. കണ്‍സള്‍ട്ടിംഗ് മേഖല, ക്രിപ്റ്റോകറന്‍സി, […]

മഡ്രിഡ്: ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഭീമനായ മക്കാഫിയുടെ സ്ഥാപകന്‍ ജോണ്‍ മക്കാഫി (75) യെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്സലേണയ്ക്ക് സമീപമുള്ള ബ്രിയാന്‍സ് 2വിലെ ജയില്‍ സെല്ലിലാണ് മക്കാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നികുതി വെട്ടിപ്പിന് അമേരിക്ക തേടുന്ന കുറ്റവാളിയാണ് ജോണ്‍ മക്കാഫി. മക്കാഫിയെ അമേരിക്കയിലേക്ക് നാടുകടത്താന്‍ സ്പാനീഷ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് മരണം.

2020 ഒക്ടോബറില്‍ ബാഴ്സലോണ വിമാനത്താവളത്തില്‍ നിന്നാണ് മക്കാഫിയെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ചയാണ് ഇയാളെ അമേരിക്കയിലേക്ക് കടത്താന്‍ കോടതി ഉത്തരവിട്ടത്. കണ്‍സള്‍ട്ടിംഗ് മേഖല, ക്രിപ്റ്റോകറന്‍സി, ആത്മകഥയുടെ പകര്‍പ്പവകാശം വില്‍പ്പന തുടങ്ങിയവയിലൂടെയെല്ലാം കോടിക്കണക്കിന് ഡോളര്‍ സമ്പാദിച്ച മക്കാഫി 2014 മുതല്‍ 2018 വരെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ശിക്ഷിക്കപ്പെട്ടാല്‍ 30 വര്‍ഷം ജയില്‍വാസം ഉറപ്പായിരുന്നു.

Related Articles
Next Story
Share it