നോമ്പുതുറ വിപണിയിലെ താരമായി മട്ടന്‍ ഹലീമും ഹൈദരാബാദി ദം ബിരിയാണിയും
കാസര്‍കോട്: നോമ്പ് കാലത്ത് എല്ലായ്‌പ്പോഴും കാസര്‍കോട്ടുകാര്‍ നോമ്പുതുറക്കുള്ള വ്യത്യസ്ത വിഭവങ്ങള്‍ക്ക് കാത്തിരിക്കുന്നുണ്ടാവും. നെയ്ക്കഞ്ഞിയും സേമിയയുമൊക്കെ കയ്യടിക്കിയിരുന്ന സ്ഥാനത്ത് പിന്നാലെ സമൂസയും റോളും അടക്കമുള്ള എണ്ണപലഹാരങ്ങള്‍ സ്ഥാനം പിടിച്ചു. പിന്നാലെ ഓരോ നോമ്പ് കാലത്തും വിപണിയില്‍ വ്യത്യസ്തങ്ങളായ പലഹാരങ്ങള്‍ രുചി വിളിച്ചോതി സ്ഥാനം പിടിച്ചു. ഇത്തവണ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സീതാപാനി ഒരുക്കിയ മട്ടന്‍ ഹലീമും ഹൈദരാബാദി ദം ബിരിയാണിയും ട്രെന്റാവുകയാണ്. നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്. കാല്‍ കിലോ മട്ടന്‍ ഹലീമിന് 250 […]

കാസര്‍കോട്: നോമ്പ് കാലത്ത് എല്ലായ്‌പ്പോഴും കാസര്‍കോട്ടുകാര്‍ നോമ്പുതുറക്കുള്ള വ്യത്യസ്ത വിഭവങ്ങള്‍ക്ക് കാത്തിരിക്കുന്നുണ്ടാവും. നെയ്ക്കഞ്ഞിയും സേമിയയുമൊക്കെ കയ്യടിക്കിയിരുന്ന സ്ഥാനത്ത് പിന്നാലെ സമൂസയും റോളും അടക്കമുള്ള എണ്ണപലഹാരങ്ങള്‍ സ്ഥാനം പിടിച്ചു. പിന്നാലെ ഓരോ നോമ്പ് കാലത്തും വിപണിയില്‍ വ്യത്യസ്തങ്ങളായ പലഹാരങ്ങള്‍ രുചി വിളിച്ചോതി സ്ഥാനം പിടിച്ചു. ഇത്തവണ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സീതാപാനി ഒരുക്കിയ മട്ടന്‍ ഹലീമും ഹൈദരാബാദി ദം ബിരിയാണിയും ട്രെന്റാവുകയാണ്. നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്. കാല്‍ കിലോ മട്ടന്‍ ഹലീമിന് 250 രൂപയാണ് വിലയീടാക്കുന്നത്. ഹൈദരാബാദി ദം ബിരിയാണിയും ഇവിടെയുണ്ട്. 130 രൂപയാണ് അതിന്. ചിക്കന്‍ ഷവര്‍മ്മയും ബര്‍ഗറും 50 രൂപക്ക് ലഭിക്കും. 90 രൂപക്ക് ചിക്കന്‍ ഫ്രൈയും 180 രൂപക്ക് എക്കോ ഫ്രൈഡ് ചിക്കനും ഇവിടെയുണ്ട്. ചിക്കന്റെ നിരവധി വിഭവങ്ങളാണ് സീതാപാനിയുടെ റമദാന്‍ സ്‌പെഷ്യല്‍ പന്തലില്‍ ഒരുക്കിയിട്ടുള്ളത്. നോമ്പെടുക്കുന്ന വിശ്വാസികളെയും കാത്ത് ഉച്ചയോടെ തന്നെ വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ ഇവിടെ തയ്യാറാവുന്നു. എല്ലാ വിഭവങ്ങളും നന്നായി വിറ്റുപോകുന്നതായി ജീവനക്കാര്‍ പറയുന്നു. മഗ്‌രിബ് ബാങ്ക് മുഴങ്ങും മുമ്പേ പുതിയ രുചി വിഭവങ്ങള്‍ തേടിയുള്ള യാത്രയിലാണ് പലരും. അവര്‍ക്കായി വ്യത്യസ്തമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കുന്ന തയ്യാറെടുപ്പിലാവും ഇത്തരം ഭക്ഷണശാലകളും സ്റ്റാളുകളും.