മാട്ടംകുഴിയില്‍ ലീഗിലെ തര്‍ക്കത്തിന് പരിഹാരമായി; വാര്‍ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

കുമ്പള: കുമ്പള 21-ാം വാര്‍ഡായ മാട്ടംകുഴിയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ലീഗിലെ തര്‍ക്കത്തിന് പരിഹാരമായി. ശക്തമായ മത്സരത്തിനാണ് മാട്ടംകുഴി സാക്ഷ്യം വഹിക്കുക. കുമ്പളയിലെ വ്യാപാരി കുണ്ടങ്കാരടുക്കയിലെ മുഹമ്മദ് നൗഷാദാണ് ലീഗ് സ്ഥാനാര്‍ത്ഥി. സി.പി.എം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കുണ്ടങ്കാരടുക്കയിലെ കെ.എം. മുഹമ്മദ് ഹനീഫ, ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി പെയിന്റിംഗ് തൊഴിലാളി നായിക്കാപ്പ് നാരായണ മംഗലത്തെ വിവേകാനന്ദ ഷെട്ടി എന്നിവരും രംഗത്തുണ്ട്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് മാട്ടംകുഴി. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കണമെന്ന ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ലീഗില്‍ അഭിപ്രായവ്യത്യാസമുണ്ടായി. നാല് പേരാണ് […]

കുമ്പള: കുമ്പള 21-ാം വാര്‍ഡായ മാട്ടംകുഴിയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ലീഗിലെ തര്‍ക്കത്തിന് പരിഹാരമായി. ശക്തമായ മത്സരത്തിനാണ് മാട്ടംകുഴി സാക്ഷ്യം വഹിക്കുക. കുമ്പളയിലെ വ്യാപാരി കുണ്ടങ്കാരടുക്കയിലെ മുഹമ്മദ് നൗഷാദാണ് ലീഗ് സ്ഥാനാര്‍ത്ഥി. സി.പി.എം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കുണ്ടങ്കാരടുക്കയിലെ കെ.എം. മുഹമ്മദ് ഹനീഫ, ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി പെയിന്റിംഗ് തൊഴിലാളി നായിക്കാപ്പ് നാരായണ മംഗലത്തെ വിവേകാനന്ദ ഷെട്ടി എന്നിവരും രംഗത്തുണ്ട്.
ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് മാട്ടംകുഴി. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കണമെന്ന ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ലീഗില്‍ അഭിപ്രായവ്യത്യാസമുണ്ടായി. നാല് പേരാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കിയിരുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞദിവസം മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചെങ്കിലും ജമാല്‍ ബത്തേരി പത്രിക പിന്‍വലിക്കാത്തത് വീണ്ടും ചര്‍ച്ചയിലേക്ക് നീണ്ടു. ലീഗ് നേതാക്കളുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ അവസാന നിമിഷം ജമാല്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെയുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. ആദ്യംതൊട്ടേ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരുണ്ടായിരുന്നെങ്കിലും ചര്‍ച്ചകള്‍ക്കൊടുവിലാണ് നൗഷാദിനെ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും വീടുകള്‍ കയറിയിറങ്ങി പ്രചരണം ശക്തമാക്കിയിരിക്കുകയാണ്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ബി.ജെ.പിയും പിടിച്ചെടുക്കാന്‍ ലീഗും സി.പി.എമ്മും പോരിനിറങ്ങുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകും.

Related Articles
Next Story
Share it