ഓണ്‍ലൈന്‍ വിതരണ ശൃംഖലയുടെ മറവില്‍ വന്‍ തട്ടിപ്പ്; അടിച്ചുമാറ്റിയത് 11 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങള്‍, കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ പിടിയില്‍
കണ്ണൂര്‍: ഓണ്‍ലൈന്‍ വിതരണശൃംഖലയുടെ മറവില്‍ വന്‍ തട്ടിപ്പ് സംഘം വിലസുന്നു. ഇടപാടുകാര്‍ക്ക് അയച്ച 31 ഫോണുകളും ഒരു കാമറയും ഉള്‍പ്പെടെ 11 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങള്‍ അടിച്ചുമാറ്റിയ സംഭവത്തില്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓണ്‍ലൈന്‍ സാധനങ്ങള്‍ ഇടപാടുകാര്‍ക്കെത്തിക്കുന്ന എന്‍ഡക്സ് ട്രാന്‍സ്പോര്‍ട്ട് ആന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏരിയാ മാനേജര്‍ പി. നന്തുവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഈ രീതിയില്‍ വിലപിടിപ്പുള്ള ആറ് മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയ […]

കണ്ണൂര്‍: ഓണ്‍ലൈന്‍ വിതരണശൃംഖലയുടെ മറവില്‍ വന്‍ തട്ടിപ്പ് സംഘം വിലസുന്നു. ഇടപാടുകാര്‍ക്ക് അയച്ച 31 ഫോണുകളും ഒരു കാമറയും ഉള്‍പ്പെടെ 11 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങള്‍ അടിച്ചുമാറ്റിയ സംഭവത്തില്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓണ്‍ലൈന്‍ സാധനങ്ങള്‍ ഇടപാടുകാര്‍ക്കെത്തിക്കുന്ന എന്‍ഡക്സ് ട്രാന്‍സ്പോര്‍ട്ട് ആന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏരിയാ മാനേജര്‍ പി. നന്തുവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഈ രീതിയില്‍ വിലപിടിപ്പുള്ള ആറ് മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ തട്ടിപ്പുസംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഓണ്‍ലൈന്‍ ഇടപാടിലെ ചില സാങ്കേതിക പ്രശ്നങ്ങളും സമയവ്യത്യാസവും മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നത്. ഉത്പന്നങ്ങള്‍ക്ക് വിലക്കുറവുള്ള സമയത്ത് വ്യാജവിലാസമുണ്ടാക്കിയാണ് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കൈപ്പറ്റുമെങ്കിലും പണം തിരികെ നല്‍കില്ല. ആവശ്യക്കാര്‍ ഓണ്‍ലൈനായി പണം അയച്ചുകൊടുക്കുന്ന സാധനങ്ങളും തട്ടിയെടുക്കുന്നു. വിതരണശൃംഖലയുമായി ബന്ധമുള്ള ചില ജീവനക്കാരുടെ സഹായം തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നതായി പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ള അഞ്ച് ഐ ഫോണുകള്‍ മാറ്റി തിരിച്ചയക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തട്ടിപ്പ് പുറത്തുവന്നത്.