ബെയ്ജിങ്: ചൈനയില്‍ വന്‍ ഭൂകമ്പം. തെക്കന്‍ ഷിന്‍ജിയാങ് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.29നായിരുന്നു സംഭവം. ചൈന-കിര്‍ഗിസ്ഥാന്‍ അതിര്‍ത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. വീടുകള്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്‌കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി.
അതേസമയം, ഇന്നലെ തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം എട്ടായി. കാണാതായ 47 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.