ഉപ്പള: ഉപ്പള ദേശീയപാതയില്‍ അനാവശ്യമായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടി. മഞ്ചേശ്വരം പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയതോടെ പലരും കുടുങ്ങി. ഇന്ന് രാവിലെ മുതല്‍ ചെറുതും വലതുമായ വാഹനങ്ങള്‍ യാതൊരു കാരണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. ഉച്ചയോടെ പൊലീസ് ഉപ്പള ടൗണില്‍ വാഹന പരിശോധന കര്‍ശനമാക്കിയതോടെ സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്ത പലരും കുടുങ്ങി. ഇവരെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു. പൊലീസിനെ കണ്ടതോടെ ചില വിരുതന്മാരും കുട്ടി ഡ്രൈവര്‍മാരും പോക്കറ്റ് റോഡില്‍ കൂടി രക്ഷപ്പെടുകയായിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അനാവശ്യമായി വാഹനങ്ങളുമായി റോഡിലിറങ്ങിയാല്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.