തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്ക് നേര്‍ച്ചയായി കര്‍ണാടക സ്വദേശി നല്‍കിയ കുതിരയെ കാണാന്‍ നിരവധി പേര്‍ എത്തുന്നു

തളങ്കര: കര്‍ണാടക സ്വദേശി തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് നേര്‍ച്ച നേര്‍ന്ന് എത്തിച്ച കുതിരയെ കാണാന്‍ നിരവധി പേരെത്തുന്നു. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ഷംസീറാണ് ഞായറാഴ്ച മാലിക്ദീനാര്‍ പള്ളിയിലേക്ക് കുതിരയെ നല്‍കിയത്. ആഗ്രഹ സാഫല്യത്തിന് വേണ്ടി മാലിക്ദീനാര്‍ മഖാമിലേക്ക് ഇദ്ദേഹം കുതിരയെ നേര്‍ച്ച നേര്‍ന്നിരുന്നു. ഇത് പ്രകാരമാണ് ആണ്‍കുതിരയെ എത്തിച്ചത്. പള്ളിവളപ്പില്‍ കെട്ടിയിട്ട കുതിരയെ കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. കുതിരയെ ലേലം വിളിച്ച് വില്‍ക്കാനാണ് മാലിക് ദീനാര്‍ പള്ളി കമ്മിറ്റി ആലോചിക്കുന്നത്. […]

തളങ്കര: കര്‍ണാടക സ്വദേശി തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് നേര്‍ച്ച നേര്‍ന്ന് എത്തിച്ച കുതിരയെ കാണാന്‍ നിരവധി പേരെത്തുന്നു. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ഷംസീറാണ് ഞായറാഴ്ച മാലിക്ദീനാര്‍ പള്ളിയിലേക്ക് കുതിരയെ നല്‍കിയത്. ആഗ്രഹ സാഫല്യത്തിന് വേണ്ടി മാലിക്ദീനാര്‍ മഖാമിലേക്ക് ഇദ്ദേഹം കുതിരയെ നേര്‍ച്ച നേര്‍ന്നിരുന്നു. ഇത് പ്രകാരമാണ് ആണ്‍കുതിരയെ എത്തിച്ചത്. പള്ളിവളപ്പില്‍ കെട്ടിയിട്ട കുതിരയെ കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. കുതിരയെ ലേലം വിളിച്ച് വില്‍ക്കാനാണ് മാലിക് ദീനാര്‍ പള്ളി കമ്മിറ്റി ആലോചിക്കുന്നത്. ഇതിന് മുമ്പായി വനം വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശവും തേടും. മാലിക് ദീനാര്‍ മഖാമിലേക്ക് സ്വര്‍ണ-വെള്ളി ആഭരണങ്ങള്‍ നേര്‍ച്ച നേരാറുണ്ടെങ്കിലും കുതിരയെ നല്‍കുന്നത് ഇതാദ്യമാണ്. ഏതാനും വര്‍ഷം മുമ്പ് മാലിക് ദീനാര്‍ മഖാമിലേക്ക് കര്‍ണാടക സ്വദേശി തന്നെയായ ഒരാള്‍ വെള്ളികൊണ്ട് തീര്‍ത്ത വാതില്‍ നല്‍കിയിരുന്നു.

Related Articles
Next Story
Share it