നാട് നിലവിളിക്കുമ്പോഴും എത്ര ആംബുലന്‍സുകളാണ് ഇങ്ങനെ തുരുമ്പെടുത്ത് നശിക്കുന്നത്

കാസര്‍കോട്: ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ് അധികൃതരേ നിങ്ങള്‍ ഉണരുക? കോവിഡ് രണ്ടാം വ്യാപനത്തിനിടെ മതിയായ ചികിത്സ കിട്ടാതെയും കൃത്യസമയത്ത് ആസ്പത്രിയില്‍ എത്തിക്കാനാവാതെയും മരണപ്പെടുന്നവരുടെ എണ്ണം കാസര്‍കോട് ജില്ലയില്‍ ഏറി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അടിയന്തിര സാഹചര്യത്തിലും അധികൃതരുടെ അനാസ്ഥ മൂലം നിരവധി ആംബുലന്‍സുകളാണ് കട്ടപ്പുറത്ത് കിടന്ന് നശിക്കുന്നത്. കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്തും ഉദയഗിരിയിലെ വര്‍ക്ക് ഷോപ്പ് പരിസരത്തും ചില ആംബുലന്‍സുകള്‍ തുരുമ്പെടുത്ത് കിടക്കുകയാണ്. ഒപ്പം ഏതാനും പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ആംബുലന്‍സുകളുടെ അവസ്ഥയും ഇങ്ങനെതന്നെ. ദുരന്തനിവാരണം എന്നത് […]

കാസര്‍കോട്: ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ് അധികൃതരേ നിങ്ങള്‍ ഉണരുക? കോവിഡ് രണ്ടാം വ്യാപനത്തിനിടെ മതിയായ ചികിത്സ കിട്ടാതെയും കൃത്യസമയത്ത് ആസ്പത്രിയില്‍ എത്തിക്കാനാവാതെയും മരണപ്പെടുന്നവരുടെ എണ്ണം കാസര്‍കോട് ജില്ലയില്‍ ഏറി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ അടിയന്തിര സാഹചര്യത്തിലും അധികൃതരുടെ അനാസ്ഥ മൂലം നിരവധി ആംബുലന്‍സുകളാണ് കട്ടപ്പുറത്ത് കിടന്ന് നശിക്കുന്നത്. കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്തും ഉദയഗിരിയിലെ വര്‍ക്ക് ഷോപ്പ് പരിസരത്തും ചില ആംബുലന്‍സുകള്‍ തുരുമ്പെടുത്ത് കിടക്കുകയാണ്. ഒപ്പം ഏതാനും പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ആംബുലന്‍സുകളുടെ അവസ്ഥയും ഇങ്ങനെതന്നെ. ദുരന്തനിവാരണം എന്നത് മുന്‍കൂട്ടി കണ്ട് നടപടി സ്വീകരിക്കാനുള്ളതാണ്.
എന്നാല്‍ അത്തരമൊരു നടപടിയില്ലാത്തത് മൂലമാണ് കാസര്‍കോടിന്റെ ആരോഗ്യ മേഖല പ്രതിസന്ധിയിലായത്.
കട്ടപ്പുറത്ത് കിടക്കുന്ന ആംബുലന്‍സുകള്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കിയിരുന്നെങ്കില്‍ ഈ അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാമായിരുന്നു. പലരുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു.

Related Articles
Next Story
Share it