മന്‍സൂര്‍ വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഴുവന്‍ പ്രതികളെയും ഏഴുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്
കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടിലുള്ള മുഴുവന്‍ പ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളാണ് റിമാണ്ടില്‍ കഴിയുന്നത്. തിങ്കളാഴ്ച മുതല്‍ ഏഴ് ദിവസം പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാനാണ് കോടതി നിര്‍ദേശം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി നടപടി. […]

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടിലുള്ള മുഴുവന്‍ പ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളാണ് റിമാണ്ടില്‍ കഴിയുന്നത്. തിങ്കളാഴ്ച മുതല്‍ ഏഴ് ദിവസം പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാനാണ് കോടതി നിര്‍ദേശം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി നടപടി. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ സുഹൈല്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ വിടുന്നത്. കഴിഞ്ഞ ദിവസമാണ് കേസിലെ അഞ്ചാം പ്രതിയായ സുഹൈല്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്.