മുസ്ലിം സുഹൃത്തുക്കള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മനോജ് വ്രതത്തിലാണ്
കാസര്‍കോട്: വിശ്വാസികളായ മുസ്ലിം സുഹൃത്തുക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി റമദാനിലെ മുഴുവന്‍ നോമ്പും അനുഷ്ഠിക്കുകയാണ് കനറാ ബാങ്ക് ജാല്‍സൂര്‍ റോഡ് ജീവനക്കാരനും നഗരത്തിന് സുപരിചിതനുമായ മനോജ്. മുന്‍ വര്‍ഷങ്ങളില്‍ ഇടക്കിടെ നോമ്പെടുക്കാറുണ്ടായിരുന്നെങ്കിലും ആദ്യമായാണ് റമദാനിലെ മുഴുവന്‍ നോമ്പും അനുഷ്ഠിക്കുന്നത്. പുലര്‍ച്ചെ അത്താഴത്തിന് ഉണരുന്ന ദിവസങ്ങളില്‍ ബാങ്കിന് മുമ്പായി ഭക്ഷണം കഴിക്കാറുണ്ടെന്നും ഉണരാന്‍ കഴിയാതെ പോയ ദിവസങ്ങളില്‍ ഒന്നും കഴിക്കാതെയുമാണ് നോമ്പെടുക്കുന്നതെന്നും മനോജ് പറയുന്നു.'റമദാന്‍ വ്രതമെടുത്ത് കഴിഞ്ഞ ദിവസം ഗുരുവായുര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവത്ത അനുഭവമാണെന്ന് മനോജ് […]

കാസര്‍കോട്: വിശ്വാസികളായ മുസ്ലിം സുഹൃത്തുക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി റമദാനിലെ മുഴുവന്‍ നോമ്പും അനുഷ്ഠിക്കുകയാണ് കനറാ ബാങ്ക് ജാല്‍സൂര്‍ റോഡ് ജീവനക്കാരനും നഗരത്തിന് സുപരിചിതനുമായ മനോജ്. മുന്‍ വര്‍ഷങ്ങളില്‍ ഇടക്കിടെ നോമ്പെടുക്കാറുണ്ടായിരുന്നെങ്കിലും ആദ്യമായാണ് റമദാനിലെ മുഴുവന്‍ നോമ്പും അനുഷ്ഠിക്കുന്നത്. പുലര്‍ച്ചെ അത്താഴത്തിന് ഉണരുന്ന ദിവസങ്ങളില്‍ ബാങ്കിന് മുമ്പായി ഭക്ഷണം കഴിക്കാറുണ്ടെന്നും ഉണരാന്‍ കഴിയാതെ പോയ ദിവസങ്ങളില്‍ ഒന്നും കഴിക്കാതെയുമാണ് നോമ്പെടുക്കുന്നതെന്നും മനോജ് പറയുന്നു.
'റമദാന്‍ വ്രതമെടുത്ത് കഴിഞ്ഞ ദിവസം ഗുരുവായുര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവത്ത അനുഭവമാണെന്ന് മനോജ് പറയുന്നു. അദ്യ നാളുകളില്‍ വ്രതം തുടരാനാകുമെന്ന് കരുതിയിരുന്നില്ലെങ്കിലും ഇന്ന് പ്രയാസരഹിതമായാണ് റമദാന്‍ ദിനങ്ങള്‍ കടന്നു പോകുന്നത്'-മനോജ് പറഞ്ഞു.
വരും വര്‍ഷങ്ങളിലും ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യവും കഴിവുമുണ്ടെങ്കില്‍ റമദാന്‍ മാസങ്ങളില്‍ നോമ്പ് എടുക്കണം എന്ന് തന്നെയാണ് മനോജിന്റെ ആഗ്രഹം.
റഹീം ചൂരി