ദിശ തെറ്റി വന്ന ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

മഞ്ചേശ്വരം: ദിശ തെറ്റി വന്ന ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. ബൈക്ക് യാത്രക്കാരാനായ ഹേരൂരിലെ മുഹമ്മദ് അഷ്‌റഫിനെ(30) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ മഞ്ചേശ്വരം ദേശീയപാതയിലെ പത്താം മൈലിലാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് കര്‍ണാടകയിലേക്ക് പോവുകയായിരുന്നവരുടെ കാറും ദിശ തെറ്റി അഷ്‌റഫ് ഓടിച്ചുവന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it