മഞ്ചേശ്വരത്ത് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ തകര്‍ത്ത് 35,000 രൂപയും സാധനങ്ങളും കവര്‍ന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ തകര്‍ത്ത് 35,000 രൂപയും സാധനങ്ങളും കവര്‍ന്നു. രണ്ട് കടകളില്‍ കവര്‍ച്ചാശ്രമവും നടന്നു. മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഭാരത് സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് മേശ വലിപ്പിലുണ്ടായിരുന്ന 35,000 രൂപയും 10,000 രൂപ വിലമതിക്കുന്ന സാധനങ്ങളുമാണ് കവര്‍ന്നത്. ഇതിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍കടയിലും പച്ചക്കറി കടയിലും കവര്‍ച്ചാശ്രമം നടന്നു. ഇന്നലെ രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it