മംഗളൂരു: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയോടെ മംഗളൂരു കോഡിയല്ബെയ്ലിലെ മനസ ടവേഴ്സിന് സമീപമാണ് സംഭവം. മുദിപ്പുവിലെ അഖിലേഷിന്റെ ടാറ്റ ഇന്‍ഡിക്ക കാറില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് അപകടമെന്ന് കരുതുന്നു.
കാറിനുള്ളില്‍ നാല് പേര് ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. പൊതുജനങ്ങളും ട്രാഫിക് പോലീസുകാരും ചേര്‍ന്ന് ഉടനെ ആളുകളെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. പിന്നീട് ഒരു ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Mangaluru: Car catches fire near Kodialbail, no one hurt