വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഫ്രാന്‍സ്; പിഴ ചുമത്താന്‍ തീരുമാനം

പാരീസ്: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഫ്രാന്‍സ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെല്‍ത്ത് പാസോ കൈവശമില്ലാത്തവര്‍ക്ക് പിഴ ചുമത്താനാണ് പുതിയ തീരുമാനം. സെപ്റ്റംബര്‍ 15ന് മുമ്പ് വാക്സിന്‍ സ്വീകരിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും നടപടിയുണ്ടാകുമെന്നും മാക്രോണ്‍ പറഞ്ഞു. നടപടി ശക്തമാക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആറിയിച്ചതിന് പിന്നാലെ രാജ്യത്ത് വാക്സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ തിരക്കേറി. ഒമ്പത് ലക്ഷത്തോളം പേരാണ് വാക്സിനേഷന്‍ സ്ലോട്ട് ലഭിക്കുന്നതിനായി തിങ്കളാഴ്ച മാത്രം […]

പാരീസ്: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഫ്രാന്‍സ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെല്‍ത്ത് പാസോ കൈവശമില്ലാത്തവര്‍ക്ക് പിഴ ചുമത്താനാണ് പുതിയ തീരുമാനം.

സെപ്റ്റംബര്‍ 15ന് മുമ്പ് വാക്സിന്‍ സ്വീകരിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും നടപടിയുണ്ടാകുമെന്നും മാക്രോണ്‍ പറഞ്ഞു. നടപടി ശക്തമാക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആറിയിച്ചതിന് പിന്നാലെ രാജ്യത്ത് വാക്സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ തിരക്കേറി. ഒമ്പത് ലക്ഷത്തോളം പേരാണ് വാക്സിനേഷന്‍ സ്ലോട്ട് ലഭിക്കുന്നതിനായി തിങ്കളാഴ്ച മാത്രം ഓണ്‍ലൈനില്‍ ശ്രമം നടത്തിയത്.

Related Articles
Next Story
Share it